ഭീഷണി പരാതിയിലും കൃഷ്ണദാസിനെതിരെ കേസ്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍, മൂന്നുവര്‍ഷം തടവ് ലഭിച്ചേക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 506/1 വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. ജിഷ്ണുവിന്‍െറ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നല്‍കിയ അപേക്ഷയില്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പഴയന്നൂര്‍ പൊലീസാണ് കൃഷ്ണദാസിനെതിരെ കേസെടുത്തത്.

സമരം തുടര്‍ന്നാല്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലോ, മോര്‍ച്ചറിയിലോ കാണേണ്ടിവരുമെന്നും തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും കേസൊന്നും ഉണ്ടാകില്ളെന്നും ഭീഷണിപ്പെടുത്തിയതായും കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമായിരുന്നു രക്ഷിതാക്കളുടെ പരാതി.
ജിഷ്ണുവിന്‍െറ മരണത്തില്‍ മര്‍ദനവും ഗൂഢാലോചനയും ചുമത്തി കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ ഒന്നാംപ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വധഭീഷണി പരാതിയിലും കേസെടുത്തത്.

ഒളിവില്‍ പോയ കൃഷ്ണദാസിനെയും വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കി. കര്‍ണാടകയിലേക്ക് കടന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അവിടെയും അന്വേഷണം തുടങ്ങി.

 

Tags:    
News Summary - nehru college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.