കേസ് ബലപ്പെടുത്താനുള്ള ശ്രമം; പക്ഷേ പിഴവുകളേറെ

തൃശൂര്‍: മാനേജ്മെന്‍റ് വാദങ്ങളെ തള്ളുകയും വിദ്യാര്‍ഥികളും ബന്ധുക്കളുമുയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെച്ചുമുള്ള റിപ്പോര്‍ട്ട് പൊലീസിന് തലവേദനയാവുമെന്ന് നിയമവിദഗ്ധര്‍. ശരീരത്തിലെ മുറിവുകള്‍ പരാമര്‍ശിക്കാത്ത വിവാദ പോസ്റ്റ്മോര്‍ട്ടമാണ് കേസിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പഴുതുകളില്‍ പ്രധാനം.

ജിഷ്ണുവിന്‍െറ പോസ്റ്റ്മോര്‍ട്ടം നടത്തിയത് പി.ജി വിദ്യാര്‍ഥിയാണ്. സംശയകരമായ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ പി.ജി വിദ്യാര്‍ഥിയെ കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ളെന്നാണ് ചട്ടം. തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജിഷ്ണുവിനെ പ്രിന്‍സിപ്പലിന്‍െറ ഓഫിസിലത്തെിച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നുണ്ട്.

അങ്ങനെയെങ്കില്‍ മര്‍ദനമേറ്റത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ആത്മഹത്യപ്രേരണയും ഗൂഢാലോചനക്കുറ്റവും മര്‍ദനവും ഉള്‍പ്പെടുത്തി കേസ് ബലപ്പെടുത്തുമ്പോഴും കൈയത്തെും ദൂരത്തുണ്ടായിട്ടും പൊലീസ് നഷ്ടപ്പെടുത്തിയ തെളിവുകള്‍ പലതാണ്.

മൃതദേഹ പരിശോധന, സംഭവം നടന്ന സ്ഥലത്തെ പരിശോധന എന്നിവ പ്രധാനപ്പെട്ടതാണ്.  മരണം സംഭവിച്ച സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടന്നത് രണ്ടാഴ്ചയത്തെുമ്പോഴാണ്. ഇതിനകം ഇവിടം കഴുകി വൃത്തിയാക്കിയത് നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെതിരെ ബന്ധുക്കള്‍ രംഗത്ത് വന്നപ്പോള്‍ വീണ്ടും മൃതദേഹ പരിശോധന നടത്തണമെന്ന ആവശ്യം ഫോറന്‍സിക് വിദഗ്ധരില്‍നിന്ന് വന്നിരുന്നു. തെളിവുകള്‍ കൂടുതല്‍ ലഭിക്കാനാണെന്നതിനാല്‍ കുടുംബംപോലും സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിന്നീട് ഈ നീക്കത്തില്‍ നിന്ന് പിന്മാറി. ഒന്നര മാസം പിന്നിട്ട സാഹചര്യത്തില്‍ ഇനി മൃതദേഹ പരിശോധന കൊണ്ട് കാര്യമില്ളെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.

Tags:    
News Summary - nehru college students suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.