തൃശൂർ: ബി.ടെക് വിദ്യാർഥിനി നീതുവിെൻറ കൊല ആസൂത്രിതമെന്ന് പൊലീസ്. പുലര്‍ച്ചെ ഭക്ഷ ണം പാകം ചെയ്യാന്‍ എഴുന്നേൽക്കാറുള്ള നീതു എഴുന്നേറ്റ് അടുക്കളവാതില്‍ തുറന്നപ്പോഴാ ണ് ഘാതകൻ വീടിനകത്ത് കയറിയതെന്ന് പൊലീസ് സംശയിക്കുന്നു. എല്ലാം അന്വേഷിച്ചറിഞ്ഞാണ ് അയാൾ എത്തിയത്.
ബുള്ളറ്റ് ബൈക്കിൽ പുലർച്ചതന്നെ അയാൾ നീതുവിെൻറ വീടിനടുത്ത് എത്തിയിരുന്നു. വീടിന് പിന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഒരു യുവാവ് അേങ്ങാട്ട് കയറിപ്പോകുന്നതും അവിടെയെത്തി ഷൂ അഴിച്ചുവയ്ക്കുന്നത് അതുവഴി പ്രഭാതസവാരിക്ക് പോയ ചിലര്‍ കണ്ടിരുന്നു. ഗ്ലൗസ് അണിഞ്ഞാണ് പ്രതി എത്തിയത്. പുലര്‍ച്ച അടുക്കള വാതിൽ തുറക്കുേമ്പാൾ വീട്ടിനകത്ത് കയറുകയായിരുന്നു അയാളുടെ ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു. ബൈക്കിൽ നിന്ന് പെേട്രാൾ ഊറ്റിയെടുത്ത് കുപ്പിയിലാക്കി കൈയിലുണ്ടായിരുന്നു. ലൈറ്ററും കത്തിയും ഒപ്പം കരുതി. തക്കം പാർത്തിരുന്ന ഘാതകൻ വാതിൽ തുറന്നതും അകത്ത് കയറി യുവതിയെ ബലം പ്രയോഗിച്ച് കുളിമുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് കത്തി കൊണ്ട് കുത്തുകയും കൈയിൽ കരുതിയിരുന്ന പെേട്രാൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഘാതകെൻറ ആസൂത്രണത്തിലെ മികവും ഇരയുെട നിസ്സഹായതയും കൊണ്ട് എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു എന്ന് പൊലീസ് കണക്ക് കൂട്ടുന്നു.
വാതിൽ ശക്തമായി അടക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതൻ പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത്. അവെര കണ്ടതോടെ ഒാടി രക്ഷപ്പെടാൻ അയാൾ ശ്രമിച്ചു. അമ്മൂമ്മയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകൻ ഒാടിയെത്തി. ഇരുവരും ചേർന്ന് അയാളെ പിടിച്ചു വെക്കുകയും അലറിവിളിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. അപ്പോഴേക്കും 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നീതു മരിച്ചിരുന്നു.
കൊല്ലാനുള്ള പ്രേരണ പെട്ടന്നുണ്ടായതല്ല എന്നും കൊലനടത്താന്‍ തന്നെയാണ് പ്രതി എത്തിയതെന്നുമാണ് സാഹചര്യത്തെളിവുകള്‍ നല്കുന്ന സൂചന. ഘാതകെൻറ ദേഹത്ത് കരിയുടെ പാടുകളോ പിടിവലി നടന്നതിെൻറ ലക്ഷണങ്ങളോ കാണാനില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കഴുത്തില്‍ കുത്തേറ്റ നീതുവിന് നിലവിളിക്കാന്‍ പോലും സാധിച്ചിരിക്കില്ലെന്നാണ് പൊലീസിെൻറ നിഗമനം. നെടുപുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇയാളെ വൈദ്യപരിശോധനക്കും വിധേയമാക്കി. എല്ലാവരോടും സൗഹാർദപൂർവം പെരുമാറിയിരുന്ന പെൺകുട്ടിക്ക് സംഭവിച്ച ദാരുണാന്ത്യത്തിെൻറ ഞെട്ടലിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.