Posted On
date_range Updated On
date_range ബാഗേജില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ റിപ്പബ്ളിക് ദിനത്തില്‍ എമിഗ്രേഷന്‍ പരിശോധനക്കിടെ ബാഗേജില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. എറണാകുളം കടവന്ത്ര സ്വദേശി മനോജാണ് (43) പിടിയിലായത്. ബംഗളൂരുവില്‍ ബിസിനസുകാരനായ ഇയാള്‍ ബംഗളൂരുവിലേക്ക് എയര്‍ ഏഷ്യ വിമാനത്തില്‍ പോകാനത്തെിയതാണ്. ഹാന്‍ഡ്ബാഗില്‍ എന്താണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ബോംബാണെന്ന് തമാശക്ക് പറഞ്ഞതാണ് പൊല്ലാപ്പായത്. ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കി. ബാഗേജുകളെല്ലാം തുറന്നുപരിശോധിച്ചു. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ഇതുമൂലം വിമാനം പുറപ്പെടാനും വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.