ചേർത്തല: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താനുള്ള സർക്കാർ നടപടിയിൽ പ്രതീക്ഷ പ്രകടിപ്പിച്ച് കുടുംബം. കഴിഞ്ഞ ദിവസം കുടുംബം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടിരുന്നു. ഇത്രയും വേഗം ഒരു നടപടി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സന്തോഷമുണ്ടെന്നും നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.
അന്വേഷണ സംഘം പി.പി ദിവ്യ ഉൾപ്പെടെയുള്ളവരുടെ കോൾ വിവരങ്ങൾ ഉൾപ്പെടുത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. നവീൻ ബാബുവിന്‍റെ യാത്ര അയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ പി.പി ദിവ്യ വന്നതെങ്ങനെ എന്നിങ്ങനെയുള്ള 30ഓളം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങിയെന്നാരോപിച്ച് നവീനെതിരെ പരാതി നൽകിയ ടി.വി പ്രശാന്തൻ ബിനാമി മാത്രമാണെന്നും പമ്പുടമ വേറയാണെന്നും കുടുംബം പറയുന്നു.
നിലവിൽ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് സർക്കാർ നാളെ കൈമാറിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വിസമ്മതിച്ചതിനെ തുടർന്ന് കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.