നവകേരള സർവേ; പ്രഹരം മറയ്ക്കണം

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ർ​വേ വി​ഷ​യ​ത്തി​ൽ അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ അ​തി​വേ​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്​ പി​ന്നി​ൽ ഹൈ​കോ​ട​തി​യി​ൽ നി​ന്നേ​റ്റ പ്ര​ഹ​ര​ത്തി​ന്‍റെ ആ​ഘാ​തം മ​റ​യ്ക്ക​ലും മു​ഖം ര​ക്ഷി​ക്ക​ലും. സ​ർ​വേ പു​നഃ​സ്ഥാ​പി​ച്ച് കി​ട്ടാ​നു​ള്ള നി​യ​മ​സാ​ധു​ത​ക്ക​പ്പു​റം ഹൈ​കോ​ട​തി​യി​ൽ നി​ന്ന് അ​നീ​തി നേ​രി​ട്ടു​വെ​ന്നും സ​ർ​ക്കാ​ർ പി​ന്നോ​ട്ടി​ല്ലെ​ന്നു​മു​ള്ള പ്ര​തീ​തി സൃ​ഷ്ടി​ക്ക​ലും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്ക​ലു​മാ​ണ് ല​ക്ഷ്യം.

ന​വ​കേ​ര​ള സ​ർ​വേ​യു​ടെ ന്യാ​യാ​ന്യാ​യ​ങ്ങ​ൾ​ക്ക്​ ഉ​പ​രി, കോ​ട​തി ഇ​ട​പെ​ട​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​വെ​ന്ന​താ​കും സു​പ്രീം​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ക. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സ്വീ​ക​രി​ക്കാ​നു​ള്ള വി​ക​സ​ന-​ക്ഷേ​മ പ​ഠ​ന​മാ​ണി​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. ഇ​ത് ന​യ​പ​ര​മാ​യ കാ​ര്യ​മാ​യ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 226ാം അ​നു​ച്ഛേ​ദ​പ്ര​കാ​രം കോ​ട​തി​ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല. പ​രി​പാ​ടി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ജ​റ്റ് നി​ബ​ന്ധ​ന​ക​ളും സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

ഹൈ​കോ​ട​തി വി​ധി വ​രും​മു​ന്നേ പാ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ് ന​വ​കേ​ര​ള സ​ർ​വേ. സ​ർ​വേ​ക്കാ​യി നി​ശ്ച​യി​ച്ച ര​ണ്ട് മാ​സ​ത്തെ സ​മ​യ​പ​രി​ധി തീ​രാ​ൻ ഒ​മ്പ​ത് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ല​ക്ഷ്യ​മി​ട്ട​തി​ന്‍റെ 7.5 ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. 80 ല​ക്ഷം വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ളാ​രാ​യാ​ൻ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും ഏ​ഴ് ല​ക്ഷം പോ​ലും തി​ക​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് മു​മ്പ് സ​ർ​വേ പൂ​ർ​ത്തി​യാ​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് സ​ർ​ക്കാ​റി​ന് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ട്. മാ​ത്ര​മ​ല്ല, ഒ​രി​ക്ക​ൽ പേ​രു​ദോ​ഷം വ​രു​ത്തി​യ സ​ർ​വേ​യു​മാ​യി വീ​ണ്ടു​മി​റ​ങ്ങു​ന്ന​ത് ജ​ന​വി​കാ​രം എ​തി​രാ​ക്കു​ക​യും ചെ​യ്യും. ഇ​തൊ​ക്കെ​യാ​ണ് യാ​ഥാ​ർ​ഥ്യ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ത്തി​ൽ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​മാ​ണ് സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും സം​ബ​ന്ധി​ച്ച് അ​പ്പീ​ൽ നീ​ക്കം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് തി​രി​ച്ച​ടി എ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും.

ന​വ​കേ​ര​ള സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​റി​ന് നേ​രെ​യു​ള്ള​ത്. ഇ​തി​ൽ കൃ​ത്യ​വും നി​യ​മ​പ​ര​വു​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യെ​ന്ന​തും വ​ലി​യ ക​ട​മ്പ​യാ​ണ്. വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം തേ​ട​ൽ, ഡേ​റ്റ ശേ​ഖ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ ആ​സൂ​ത്ര​ണ വ​കു​പ്പി​ന്റെ ചു​മ​ത​ല​യാ​ണ്. എ​ന്നാ​ൽ ഇ​ത് പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന് കീ​ഴി​ൽ ‘സ്‌​പെ​ഷ്യ​ൽ പി.​ആ​ർ കാ​മ്പ​യി​ൻ’ എ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്ന​ത് സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. പ​ദ്ധ​തി​യു​ടെ സ​മ​യ​ക്ര​മം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന​താ​ണ് മ​റ്റൊ​ന്ന്.

അ​പ്പീ​ൽ പോ​യാ​ലും പാ​ർ​ട്ടി കേ​ഡ​റു​ക​ളെ സ​ർ​വേ​യു​മാ​യി സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ക​ത്ത് സ​ർ​ക്കാ​റി​ന് കു​രു​ക്കാ​കും. 2025 ഒ​ക്ടോ​ബ​ർ 10നാ​ണ് സ​ർ​വേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ സ​ർ​വേ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2025 സെ​പ്റ്റം​ബ​ർ 23ന് ​ജി​ല്ല ക​മ്മി​റ്റി​ക​ൾ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചി​രു​ന്നു. സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

സ​ർ​വേ​യു​ടെ രാ​ഷ്ട്രീ​യ നി​റം ഈ ​ക​ത്ത് അ​ടി​വ​ര​യി​ടു​ന്നു​വെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

Tags:    
News Summary - Navakerala Survey; Concealing the setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.