ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂരിൽ സമരാനുകൂലികൾ കണ്ടെയ്നർ ലോറി തടഞ്ഞുണ്ടായ സംഘർഷം

ദേശീയ പണിമുടക്ക് കേ​ര​ള​ത്തി​ൽ പൂർണം; വിവിധ സ്ഥലങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു -LIVE

2022-03-28 11:55 IST

പണിമുടക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി



ദേശീയ പണിമുടക്കിനിടെ വാഹനങ്ങൾ തടയുന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ലെന്ന തരത്തിൽ സംഘാടകർ നിർദേശം നൽകിയിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി വി. ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

2022-03-28 11:51 IST

തിരുവനന്തപുരം ആർ.സി.സിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. തിരുവനന്തപുരം ആർ.സി.സിയിലേക്കും വയനാട്ടിൽ വള്ളിയൂർക്കാവ് ഉത്സവം നടക്കുന്നിടത്തും മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. 

2022-03-28 11:47 IST

തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം



തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം -ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. ഗതാഗതം തടസപ്പെുത്തി റോഡിന് കുറുകെ കസേരയിട്ടതാണ് വാക്കേറ്റത്തിന് വഴിവെച്ചത്. 

Tags:    
News Summary - National strike begins; It will be supported by 22 trade unions in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.