Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകനെതിരെ തീവ്രവാദി പരാമർശം- വെള്ളാപ്പള്ളിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട്: മാധ്യമ പ്രവർത്തകനെതിരെ തീവ്രവാദി പരാമർശം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്ത ത്.
മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണം നൽകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന് നേരെ തീവ്രവാദി പരാമർശം നടത്തിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാൾ മുസ്ലിംകളുടെ വലിയ വാക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.