കൊച്ചി: മമ്മൂട്ടി എത്തിയതോടെ വയനാട് ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകം അറിഞ്ഞെന്നും ആരെങ്കിലും എവിടെനിന്നെങ്കിലും എന്തെങ്കിലും പറയുന്നതല്ല പ്രധാനമെന്നും മന്ത്രി പി. രാജീവ് .
ഇത് മാതൃകയാണ്. ഇത്രയും തിരക്കിനിടയിലും മമ്മൂട്ടി എത്തിയതിനെക്കുറിച്ചാണ് ചർച്ചചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇത്രയും തിരക്കുകൾക്കിടയിലും മഹാനടനായ മമ്മൂട്ടിക്കുപോലും അവിടെ പോയി അത് കാണണം എന്ന് തോന്നുന്ന മഹത്തായ ഒരു മാതൃക നമുക്ക് ലോകത്തിന് മുമ്പിൽ കാഴ്ചവെക്കാൻ കഴിഞ്ഞില്ലേ? അദ്ദേഹം പെരുമ്പളം പാലത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ എത്ര മനോഹരമാണ്. എന്താണ് വികസനമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ അങ്ങേയറ്റം പ്രസക്തമാണ്, പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.