Posted On
date_range Updated On
date_range ദേശീയപാതയിൽ വെള്ളം കയറി; മുത്തങ്ങ വനപാതയിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നു
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ മുത്തങ്ങക്ക് സമീപം പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രക്കാർ വനത്തിൽ കുടുങ്ങി കിടക്കുന്നു. കോഴിക്കോട്-മൈസൂരൂ ദേശീയപാതയിൽ പൊൻകുഴിയിലാണ് വെള്ളം കയറിയത്.
വൈകീട്ടോടെ കർണാടകയിൽ നിന്നെത്തിയ യാത്രക്കാരാണ് പൊൻകുഴി ഭാഗത്ത് കുടുങ്ങിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 150ഓളം യാത്രക്കാരാണ് കുടുങ്ങിയത്. പൊലീസും ഫയർഫോഴ്സും ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലെയും കാറുകളിലെയും യാത്രക്കാർ ആണ് കുടുങ്ങി കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.