കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്

തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്.സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന കേരള ജി.എസ്.ടി വകുപ്പിനായി വികസിപ്പിച്ച എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിനാണ് അവാർഡ് ലഭിച്ചത്.

ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ആപ്പ് വികസിപ്പിച്ച ഗവേഷക സംഘവും ഇൻഡോറിൽ നടക്കുന്ന 26-ാമത് ഇ-ഗവേണൻസ് ദേശീയ സമ്മേളനത്തിൽ വെച്ച് വെള്ളിയാഴ്ച അവാർഡ് ഏറ്റുവാങ്ങി. "അക്കാദമിക്- ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം" എന്ന വിഭാഗത്തിലാണ് ഡിജിറ്റൽ യൂനിവേഴ്സിറ്റി സിൽവർ അവാർഡ് കരസ്ഥമാക്കിയത്.

അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം" എന്ന വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന സർവകലാശാലക്ക് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ ആകുന്നത്. "ഡിജിറ്റൽ യൂനിവേഴ്സിറ്റി സ്ഥാപിതമായി രണ്ട് വർഷത്തിനുള്ളിൽ ഈ അവാർഡ് ലഭിച്ചു എന്ന വസ്തുത പ്രായോഗിക ഗവേഷണത്തിലൂടെയും സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിലൂടെയും സംസ്ഥാനത്തെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഡോ. ടി.കെ മനോജ് കുമാർ ആണ് പ്രോജക്ട് കോർഡിനേറ്റർ. ജി. ശ്രീജിത്ത്, കെ.ജെ അമൽ, എന്നിവർ നേതൃത്വം നൽകുന്ന പദ്ധതിയുടെ പ്രിൻസിപ്പൽ കോർഡിനേറ്റർ പ്രഫ. സനിൽ പി. നായർ ആണ്. സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഷാഹുൽ ഹമ്മദ്, മൻസൂർ എന്നിവരാണ് ആപ്പ് ഡെവലപ്മെന്റ് ടീമിന്റെ ഡൊമെയ്ൻ വിദഗ്ധർ.

Tags:    
News Summary - National e-Governance Award for Kerala Digital University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.