കൊച്ചി: നാഷനൽ ആൻറി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ രാജ്യാന്തര മാധ്യമ പുരസ്കാരം ‘മാധ്യമം’ റിപ്പോർട്ടർ ബിനോയ് തോമസിന്. വിവിധ റിപ്പോർട്ടുകളെ ആധാരമാക്കിയാണ് അവാർഡ് എന്ന് കൗൺസിൽ ദേശീയ ചെയർമാൻ ഡോ. ദിവാശ് തമൻഗ്, കേരള ചീഫ് കോഓഡിനേറ്റർ ഡോ. സവാദ് മൗലവി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.വി. നികേഷ് കുമാർ (റിപ്പോർട്ടർ ചാനൽ), നിഷ പുരുഷോത്തമൻ (മനോരമ ന്യൂസ്), ടോം കുര്യാക്കോസ് (ന്യൂസ് 24), എൻ.കെ. ഷിജു (ഏഷ്യാനെറ്റ് ന്യൂസ്), ബീനാ റാണി (ജനം ടി.വി), മനീഷ രാധാകൃഷ്ണൻ (ഓൺലൈൻ വാർത്ത അവതാരക), അനൂജ സൂസൻ വർഗീസ് ( ന്യൂ ഇന്ത്യൻ എക്സ്പ്രസ്) എന്നിവരും പുരസ്കാരങ്ങൾ നേടി.
പാലക്കാട് മണ്ണാർക്കാട് താവളം സ്വദേശിയായ ബിനോയ് തോമസ് മാധ്യമം പാലക്കാട് ബ്യൂറോ ലേഖകനാണ്. 10ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.