കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം. കസവുമുണ്ടുടുത്താണ് മോദി എത്തിയത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതി ലാൽ, നേവൽ അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ല കലക്ടർ ഡോ. രേണു രാജ്, റൂറൽ എസ്പി വിവേക് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബി.ജെ.പി നേതാവ് സി.പി. രാധാകൃഷ്ണന്‍, എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി, ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡന്റുമാരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.