നാരായണൻ കൊടപ്പാളി അന്തരിച്ചു

മലപ്പുറം: നാടകപ്രവർത്തകനും ഹ്രസ്വ ചിത്ര സംവിധായകനും നാടൻ പാട്ട് കലാകാരനുമായ നാരായണൻ കൊടപ്പാളി (51) അന്തരിച്ചു. 1990 കൾക്ക് ശേഷം സ്കൂൾ യുവജനോത്സവങ്ങളിലെ നിശ്ചല ദൃശ്യങ്ങൾക്ക് പുതിയ രീതി കൊണ്ടുവന്ന കലാകാരനാണ് നാരായണൻ. പിതാമഹൻ, പുലി വേലായുധൻ തുടങ്ങിയ അമേച്വർ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. ആവണി, പൊൻവയൽ തുടങ്ങി നിരവധി ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്.

മികച്ച ക്യാമറാമാനും കൂടിയായ നാരായണൻ 'ഹറാം' എന്ന ഷോർട്ട് ഫിലിമിന്‍റെ പണിപ്പുരയിലായിരിക്കെയാണ് മരിച്ചത്. പരപ്പനങ്ങാടി കൊടപ്പാളിയിലെ പരേതനായ കൈതവളപ്പിൽ കുഞ്ഞുവിന്‍റെയും കാളിയുടെയും മകനാണ്.
ഭാര്യ: സീത' മക്കൾ: ഏംഗൽ ഷോ, മാളവിക.

Tags:    
News Summary - narayanan kodappali-obit-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.