നന്തൻകോട്​ കൂട്ടക്കൊല:  പ്രതി ചെന്നൈയിൽ ഉപേക്ഷിച്ച വസ്​ത്രവും ബാഗും കണ്ടെടുത്തു 

ചെന്നൈ: തിരുവനന്തപുരം നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിെനയും കൂട്ടക്കൊല ചെയ്ത കേസിൽ പ്രതിയായ േകഡൽ ജീൻസൺ രാജ (30) ചെന്നൈയിൽ ലോഡ്ജിൽ ഉപേക്ഷിച്ച ബാഗും വസ്ത്രങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് കടന്ന കാഡൽ താമസിച്ച ചെന്നൈ എല്ലിസ് റോഡിലെ എൻ.ബി പാലസ്  ലോഡ്ജിലും മറ്റ് രണ്ടു സ്ഥാപനങ്ങളിലും  തെളിവെടുത്തു.  സ്ഥാപനങ്ങളിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു. ബാഗില്ലാതെ മുറി എടുക്കാൻ എത്തിയ ഇയാൾ യാത്രക്കാരനാണോ എന്ന് സംശയം തോന്നി പറഞ്ഞുവിെട്ടങ്കിലും പിന്നീട് ബാഗും വസ്ത്രങ്ങളുമായി വന്നതോടെ മുറി നൽകിയെന്ന് ലോഡ്്ജ് ജീവനക്കാർ മൊഴിനൽകി. 

ബാഗ് മറ്റൊരിടത്തു സൂക്ഷിച്ചിരുന്നെന്നാണ് കാഡൽ ജീവനക്കാരോട് പറഞ്ഞത്. തിരുവനന്തപുരത്തുനിന്ന് െവറും ൈകയോടെ എത്തിയ ഇയാൾ ലോഡ്ജിൽ മുറികിട്ടാതായതോടെ ഒാേട്ടായിൽ കറങ്ങി ബാഗും വസ്ത്രങ്ങളും വാങ്ങുകയായിരുന്നു. ബാഗും വസ്ത്രങ്ങളും വാങ്ങിയ സബ്വേയിലെ കടയിലും  തെളിവെടുത്തു. ബാൻഡേജും വിറ്റമിൻ ഗുളികകളും വാങ്ങിയ ലോഡ്ജിന് സമീപത്തെ മരുന്നുകടയിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ കത്തിക്കുന്നതിനിടെ കാലിനേറ്റ മുറിവിൽ ഇയാൾ മരുന്നുവെച്ചതായി സംശയിക്കുന്നു. തിങ്കളാഴ്ച രാവിെല എേട്ടാടെ തുടങ്ങിയ തെളിവെടുപ്പ് 12ഒാടെയാണ് തീർന്നത്. തുടർന്ന്, തിരുവനന്തപുരത്തേക്ക് മടങ്ങി. തിരുവനന്തപുരം കേൻറാൺമ​​െൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജുവി​​െൻറ നേതൃത്വത്തിൽ പ്രതിയുമായി റോഡ് മാർഗമാണ് ഞായറാഴ്ച രാത്രി  ചെന്നൈയിൽ എത്തിയത്. 

Tags:    
News Summary - nantankode murders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.