നന്മണ്ട (കോഴിക്കോട്): പൊയിൽത്താഴം ആശ്രമം റോഡിൽ വീട് കൈയേറി ആക്രമണം നടത്തുകയും യുവ ാവ് തൂങ്ങിമരിക്കാനിടയാവുകയും ചെയ്ത സംഭവത്തിൽ നാലുപേരെ ബാലുശ്ശേരി പൊലീസ് അറസ ്റ്റ് ചെയ്തു. മരിച്ച രാജേഷിെൻറ പിതൃസഹോദരൻ ഹരിദാസൻ (48), മകൻ നിഖിൽദാസ് (23), ഹരിദാസെൻറ ഭാര്യാബന്ധുക്കളായ വീര്യമ്പ്രം തയ്യുള്ളതിൽ നിജിഷ് (40), നിഷു (43) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പേരിൽ ഐ.പി.സി 307-354, 452, 324 വകുപ്പുകൾ പ്രകാരം വധശ്രമം, സ്ത്രീകളെ ദേഹോപദ്രവമേൽപിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തതെന്ന് അന്വേഷണ ചുമതലയുള്ള ബാലുശ്ശേരി എസ്.എച്ച്.ഒ എം.ഡി. സുനിൽ പറഞ്ഞു.
അതേസമയം, രാജേഷിെൻറ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാജേഷിന് ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായെന്നും ഇത് വീട്ടുകാരെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പലതവണ താക്കീത് ചെയ്തെന്നും പറയുന്നു. പിന്തിരിയാൻ രാജേഷ് കൂട്ടാക്കാത്തതാണ് മർദിക്കാൻ കാരണമായതെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.