നഞ്ചിയമ്മയുടെ ഭൂമി: പെട്രോൾ പമ്പിന് അനുമതി ലഭിച്ചുവെന്ന് ജോസഫ് കുര്യൻ

കോഴിക്കോട്: മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് പാലക്കാട് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ചുവെന്ന് ജോസഫ് കുര്യൻ. ഭൂമി അന്യാധീനപ്പെട്ടുവെന്ന് കാണിച്ച് ആദിവാസിയായ നാഗൻ (നഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛൻ) നൽകിയ പരാതി ഒറ്റപ്പാലം സബ് കലക്ടർ തള്ളി​യെന്നും ഭൂമിക്ക് മേൽ അവകാശവാദമുന്നിയിക്കുന്ന ജോസഫ് കുര്യൻ 'മാധ്യമം ഓൺലൈനോട്' പറഞ്ഞു. മാധ്യമ വാർത്തകൾ തെറ്റാണെന്നും  നിലവിൽ ഈ ഭൂമി തൻെറ കൈവശമാണെന്നും ജോസഫ് കുര്യൻ അറിയിച്ചു. 

അഗളി വില്ലേജ് ഓഫീസർ വഴി നടത്തിയ അന്വേഷണത്തിന്റെ 1999ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമപ്രകാരം 1986 ജനുവരി 24 ന്ശേശേഷം കൈമാറ്റം ചെയ്ത രണ്ട് ഹെക്ടറിൽ കുറവുള്ള ഭൂമി കൈവശം നിലനിർത്താം അതനുസരിച്ചാണ് ഉത്തരവിട്ടത്.

സബ് കലക്ടറുടെ ഉത്തരവിൽ മിച്ചഭൂമിയായി ഏറ്റെടുത്തത് കഴിച്ചുള്ള ഈ ഭൂമി കൈമാറി വാങ്ങിയവരിൽനിന്ന് ഭൂനികുതി സ്വീകരിക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിനും അനുമതി നൽകി. അതുപ്രകാരമാണ് ഈ ഭൂമിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സംഭരിച്ചു വെക്കുന്നതിനും വിപണനം ചെയ്യുന്നതിനും സംവരണ ടാങ്കുകൾ സ്ഥാപിക്കുന്നതിനും അപേക്ഷ നൽകിയത്.

അതിന് നിരാക്ഷേപ പത്രം അനുവദിക്കണമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി. എൽ) മാനേജർ ആവശ്യപ്പെട്ടു. മണ്ണാർക്കാട് തഹസിൽദാർ, ജില്ലാ പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഓഫീസർ, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെല്ലാം സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസമില്ലെന്ന് റിപ്പോർട്ട് നൽകി.

അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അനുകൂലമായി റിപ്പോർട്ട് നൽകി. ഈ സ്ഥലത്ത് കൂടി കടന്നു പോകുന്ന 33 കെ.വി വൈദ്യുതി ലൈൻ ഒഴിവാക്കേണ്ടതാണെന്ന് തഹസീതാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ സ്ഥലത്ത് നിലവിലുള്ള കേസ് ഒറ്റപ്പാലം സബ് കലക്ടർ ജോസഫിന് അനുകൂലമായി ഉത്തരവിന്റെ പകർപ്പും തഹസിൽദാർ സമർപ്പിച്ചു. ഭൂമി സംബന്ധിച്ച കേസിൽ അപ്പീൽ നിലനിൽക്കുന്നുണ്ടെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ റിപ്പോർട്ടു ചെയ്തു.

പട്ടികവർഗക്കാരനായ നാഗനിൽനിന്നാണ് ഭൂമി വാങ്ങിയത് കന്തൻ ബോയൻ ആണ്. പിന്നീട് കെ.വി മാത്യു വാങ്ങി. അവസാനമാണ് ഈ ഭൂമി ജോസഫ് കുര്യൻ തീറ് വാങ്ങിയത്. ഈ സ്ഥലത്തിനെതിരെ ഫയൽ ചെയ്ത അപ്പീൽ സ്ഥല ഉടമക്കോ ഡീലർക്കോ അതുമൂലം കമ്പനിക്കോ എതിരാകുന്ന പക്ഷം പൂർണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കുമെന്ന് ജോസഫ് കുര്യനും 2022 ഫെബ്രുവരി 17ന് സത്യവാങ് മൂലം നൽകി.

സംസ്ഥാന മലിനീകരണ ബോർഡും അനുമതിപത്രം നൽകി. വിവിധ വകുപ്പുകളുടെ നിരാക്ഷേപ പത്രം ഹാജരാക്കിയതിനാൽ ടി.എൽ.എ ഹരജിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും എന്ന വ്യവസ്ഥയോടെയാണ് പാലക്കാട് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി നൽകിയത്. എന്നാൽ ഭൂമി തന്റെ കൈവശമാണെന്നും നഞ്ചിയമ്മ ഭൂമിക്കുമേൽ അവകാശം ഉന്നയിച്ചിട്ടില്ലെന്നും ജോസഫ് കുര്യൻ 'മാധ്യമം ഓൺലൈനോട്' പറഞ്ഞു.

നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, സബ് കലക്ടറുടെ ഉത്തരവിനെതിരെ നാഗന്റെ അവകാശികൾ പാലക്കാട് കലക്ടർക്ക് സമർപ്പിച്ച അപ്പീൽ ഹരജിമേൽ നടപടികൾ തുടരുകയാണെന്ന് നിയമസഭയിൽ മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചത്.. 

Tags:    
News Summary - Nanchiamma's land: Joseph Kuryan said permission has been granted for the petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.