മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവചരിത്രം ‘തടാകം’ പുസ്തകം കോഴിക്കോട് നടന്ന ചടങ്ങിൽ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, കെ.വി. അബ്ദുൽ ഖാദർ, എൻ.കെ. അക്ബർ എം.എൽ.എ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.വി. കുഞ്ഞുമുഹമ്മദ് ഹാജി, സി.പി. കുഞ്ഞുമുഹമ്മദ്, പി.കെ. പാറക്കടവ്, യു.കെ. കുമാരൻ, ഡോ ഇദ്രീസ് തുടങ്ങിയവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും ജലീൽ ഹോൾഡിങ്സ്, തടാകം ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനുമായ എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവചരിത്രം ‘തടാകം’ പ്രൗഢഗംഭീര സദസ്സിൽ പ്രകാശിതമായി. എ. റഷീദുദ്ദീനും പി. സുധാകരനും തയാറാക്കി ‘മാധ്യമം’ ബുക്സ് പ്രസിദ്ധീകരിച്ച തടാകം ഇംഗ്ലീഷ് പതിപ്പാണ് വെള്ളിയാഴ്ച പ്രകാശനം ചെയ്തത്. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, എൻ.കെ. അക്ബർ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എം.എൻ. കാരശ്ശേരി, സി.പി. കുഞ്ഞുമുഹമ്മദ്, പി.കെ. പാറക്കടവ്, ഡോ. ഇദ്രീസ്, യു.കെ. കുമാരൻ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ, ഒ.എം. മുഹമ്മദ്, പി.ടി. അജയ് മോഹൻ, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീൽ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നേരത്തേ ദുബൈയിൽ പ്രകാശിതമായ തടാകം മലയാളം പതിപ്പിന്റെ കോപ്പി എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയിൽനിന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി.
സ്ഥിരോത്സാഹിയായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവിതം പുതുതലമുറക്ക് പ്രോത്സാഹനം നൽകുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരനായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജിയുടെ വളർച്ച അനാവരണം ചെയ്യുന്ന പുസ്തകം, പ്രതിബന്ധങ്ങൾ മറികടന്ന് മുന്നോട്ടുപോവാൻ പുതുതലമുറക്ക് പ്രചോദനമാകുമെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ജെ.ഡി.ടി വിഭാവനം ചെയ്യുന്ന റിഹാബിലിറ്റേഷൻ യൂനിവേഴ്സിറ്റി പ്രഖ്യാപനവും ചടങ്ങിൽ നടന്നു. എൻജിനീയറിങ് കോളജ്, പോളിടെക്നിക് കാമ്പസ് അടക്കമുള്ള പദ്ധതിക്ക് 50,000 സ്ക്വയർ ഫീറ്റ് ചുറ്റളവിലുള്ള കെട്ടിടം ജലീൽ ഹോൾഡിങ്സ് വാഗ്ദാനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ എം.പി രമ്യ ഹരിദാസ്, ജെ.ഡി.ടി പ്രസിഡന്റ് ഡോ. പി.സി അൻവർ, ഡോ. ഇദ്രീസ്, സി.പി. കുഞ്ഞുമുഹമ്മദ്, എം.പി. അഹമ്മദ്, എം.വി. കുഞ്ഞുമുഹമ്മദ് ഹാജി എന്നിവർ ചേർന്ന് പദ്ധതി ലോഞ്ചിങ് നിർവഹിച്ചു. ജലീൽ ഹോൾഡിങ്സ് ‘സിജി’യുമായി സഹകരിച്ച് നടപ്പാക്കുന്ന സ്കോളർഷിപ്പും വേദിയിൽ പ്രഖ്യാപിച്ചു.
എം.എൽ.എമാരായ പി.ടി.എ. റഹീം, എൻ.കെ. അക്ബർ, സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്റഫ്, ഡോ. ഹബീബുല്ല, പ്രഫ. എ.ബി. മൊയ്തീൻകുട്ടി, കുഞ്ഞുമുഹമ്മദ് ഹാജി എന്നിവർ ചേർന്ന് പദ്ധതി പ്രഖ്യാപനം നിർവഹിച്ചു. കുഞ്ഞുമുഹമ്മദ് ഹാജിക്കുള്ള കോഴിക്കോടിന്റെ ആദരം എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, പി.കെ. പാറക്കടവ്, യു.കെ കുമാരൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. എം.എൻ. കാരശ്ശേരി, വി.എം. ഇബ്രാഹീം, ഡോ. സാക്കിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.