മനോജ്

രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മാന്നാറിലാണ് നാടിനെ നടുക്കിയ സംഭവം. മാന്നാർ ശിവശൈലം വെള്ളികിഴക്കേതിൽ മനോജാണ് (45) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ആറാം ക്ലാസ് വിദ്യാർഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർഥി ശിവ കീർത്തന എന്നിവരെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരുന്ന വഴിക്കാണ് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. കാറിൽ അബോധാവസ്ഥയിൽ വഴിയരികിൽ കിടന്ന മൂവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. 

Tags:    
News Summary - Father commits suicide after giving poison to two children in juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.