attukal ponkal

ഭക്​തി നിറവിൽ​ ഇന്ന് ആറ്റുകാൽ പൊങ്കാല​

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ത​മ​ന​സ്സു​ക​ളി​ൽ ആ​ത്മ​സാ​യൂ​ജ്യ​ത്തി​ന്‍റെ അ​ല​ക​ളു​യ​ർ​ത്തി ചൊ​വ്വാ​ഴ്ച ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ൾ നി​റ​ഞ്ഞു​തൂ​വു​​ന്ന​തോ​ടെ സാ​ർ​ഥ​ക​മാ​കു​ന്ന​ത്​ ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്.​ പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പു​ത​ന്നെ ത​ല​സ്ഥാ​ന​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും എ​ത്തി​യ​വ​രും ത​ലേ​ദി​വ​സ​മെ​ത്തി അ​ടു​പ്പു​കൂ​ട്ടി​യ​വ​രും നി​ര​വ​ധി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ഇ​ത​ര​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ​യും വ​ഹി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ​ത്തി. ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ല്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​പ​രി​ധി​യി​ലെ 28 വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ഉ​ത്സ​വ​ത്തി​മി​ർ​പ്പി​ലാ​ണ്​ ന​ഗ​രം മു​ഴു​വ​നും. ക്ഷേ​ത്ര​പ​രി​സ​രം മു​ത​ൽ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള ഇ​ട​വ​ഴി​ക​ളി​ൽ വ​രെ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ൾ നി​ര​ന്നു​ക​ഴി​ഞ്ഞു. വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും റെ​സി​ഡ​ന്റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ദാ​ന​ത്തി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ ഒ​ന്നു​മു​ത​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ എ​ട്ടു​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ട്

Tags:    
News Summary - Attukal Pongala celebrated today with devotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.