building

കെട്ടിടങ്ങൾക്ക് ഇനി പുതിയ നമ്പർ; നടപടി ആരംഭിച്ചു

​മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ ന​മ്പ​ർ ന​ൽ​കു​ന്ന ന​ട​പ​ടി തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. 2025ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച അ​തി​ർ​ത്തി​യും കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണ​വും അ​നു​സ​രി​ച്ചാ​ണ് പു​തി​യ ന​മ്പ​ർ ന​ൽ​കു​ന്ന​ത്.

2010ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യ പ്ര​കാ​രം 2013ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ന​മ്പ​റു​ക​ളാ​ണ് നി​ല​വി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ പു​തി​യ ന​മ്പ​ർ അ​നു​സ​രി​ച്ചാ​കും കെ​ട്ടി​ട​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്ന​തും കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി അ​ട​ക്കേ​ണ്ടി​വ​രു​ന്ന​തും. കെ​ട്ടി​ട​ങ്ങ​ളെ പു​തി​യ വാ​ർ​ഡു​ക​ള​നു​സ​രി​ച്ച് പു​നഃ​ക്ര​മീ​ക​രി​ച്ച് ഡോ​ർ ന​മ്പ​ർ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം കെ-​സ്മാ​ർ​ട്ട് സോ​ഫ്റ്റ്​​വെ​യ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കെ​ട്ടി​ട​ന​മ്പ​ർ പു​നഃ​ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ​ഴ​യ വാ​ർ​ഡ് ന​മ്പ​റും കെ​ട്ടി​ട​ന​മ്പ​റും ഉ​പ​യോ​ഗി​ച്ചു​ത​ന്നെ കെ​ട്ടി​ട​നി​കു​തി അ​ട​ക്കാം. 

Tags:    
News Summary - New building numbers now; Process has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.