??.??. ??????

എം.വി. ജയരാജൻ​ കോവിഡ്​ മുക്തനായി; ന്യുമോണിയ മാറാത്തതിനാൽ ഐ.സി.യുവിൽ തുടരും

പയ്യന്നൂർ: കോവിഡ്​ ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജ​െൻറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടായതായി ബുധനാഴ്ച നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. അദ്ദേഹത്തി​െൻറ കോവിഡ്​ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്​. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതി​െൻറ ഭാഗമായി ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജ​െൻറ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി ബോർഡ്​ വിലയിരുത്തി.

രക്തത്തിലെ ഓക്‌സിജ​െൻറ അളവിൽ കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സി-പാപ്പ് വെൻറിലേറ്റർ സപ്പോർട്ട് നിലവിൽ ഒഴിവാക്കുവാനും, മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരാനും തീരുമാനിച്ചിട്ടുണ്ട്​. പ്രമേഹവും ഉയർന്ന രക്തസമ്മർദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാണ്. കിടക്ക വിട്ട് എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനിപ്പോൾ സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടായ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങി.

എന്നാൽ, കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐ.സി.യുവിൽ തുടരേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ ചെയർമാനും ആശുപത്രി സൂപ്രണ്ട്‌ കൺവീനറും വിവിധ വിഭാഗങ്ങളിലെ വിദഗ്​ധ ഡോക്ടർമാർ അംഗങ്ങളുമായ മെഡിക്കൽ ബോർഡ്‌ വിലയിരുത്തി.

Tags:    
News Summary - mv jayarajan covid negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.