മുത്തൂറ്റ് ഫിനാൻസ് സമരം ഒത്തുതീർന്നു

കൊച്ചി: ശമ്പള വർധനയുൾ​െപ്പടെ ആവശ്യമുന്നയിച്ച് മുത്തൂറ്റ് ഫിനാൻസ്​ ജീവനക്കാർ ഏറെ നാളായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ ഒത്തുതീർപ്പ്​ ചർച്ചയിൽ മാനേജ്മ​െൻറ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. വെള്ളിയാഴ്ച മുതൽ തൊഴിലാളികൾ ജോലിക്ക് ഹാജരാവും. ഹൈകോടതി നിയമിച്ച മധ്യസ്ഥ​​െൻറ സാന്നിധ്യത്തിൽ എറണാകുളം ​െഗസ്​റ്റ്​ ഹൗസിൽ നടന്ന ചർച്ചയിൽ മാനേജ്മ​െൻറ്​ പ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിനിധികളും പങ്കെടുത്തു.

ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എല്ലാ ജീവനക്കാർക്കും ഒക്ടോബർ മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കുമെന്നും പണിമുടക്കി​​െൻറ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

ഇതോടൊപ്പം 2018 - 2019 ലെ വാർഷിക ബോണസ് ഉടൻ വിതരണം ചെയ്യാനും തടഞ്ഞു​െവച്ചിരുന്ന വാർഷിക ഇൻക്രിമ​െൻറ്​ ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുത്തു തീർക്കാനും തീരുമാനമായി.
പണിമുടക്ക് പിൻവലിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ 611 ബ്രാഞ്ചുകളും വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്മ​െൻറ്​ അറിയിച്ചു. ഒത്തുതീർപ്പ് ചർച്ചക്ക്​ ഹൈകോടതി നിരീക്ഷകൻ അഡ്വ. ലിജി വടക്കേടം നേതൃത്വം നൽകി.

Tags:    
News Summary - muthoot finance strike -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.