Posted On
date_range Updated On
date_range കഴിഞ്ഞകാല പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് പി.എം.എ. സലാം, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും
കോഴിക്കോട്: കഴിഞ്ഞ കാലപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് വീണ്ടും മുസ്‍ലീം ലീഗിന്റെ ജനറൽ സെക്രട്ടറിയായതിനു കാരണമെന്ന് പി.എം.എ സലാം പറഞ്ഞു. വരുന്ന നാല് വർഷത്തേക്കാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. ഐക്യ കണ്ഡേനയാണ് ഭാരവാഹി പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പ് മെമ്പർ ഷിപ്പ് അടിസ്ഥാനത്തിലാണ് നടന്നതെന്നും അഞ്ഞൂറോളം കൗൺസിലർമാർ സംബന്ധിച്ചതായി പി.എം.എ. സലാം പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയിൽ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.