ലീഗിന് തീവ്രവാദ നിലപാടില്ല, എങ്കിലും വർഗീയ താൽപര്യമുണ്ട് -ആർ.എസ്.എസ്

കൊച്ചി: മുസ്‍ലിം ലീഗിന് തീവ്രവാദ നിലപാടില്ലെന്നും എങ്കിലും വർഗീയ താൽപര്യമുണ്ടെന്നും ആർ.എസ്.എസ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അംഗീകരിക്കുന്നെന്നും ആർ.എസ്.എസ് സംസ്ഥാന നേതാക്കളായ അഡ്വ.കെ.കെ.ബൽറാം, പി.എൻ.ഈശ്വരൻ എന്നിവർ പറഞ്ഞു.

'കേരളത്തിൽ ക്രിസ്ത്യൻ സഭാ നേതൃത്വവുമായി ചർച്ച തുടരും. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആർഎസ്എസിനെ കുറിച്ച് ഭയം ഇല്ല. ചർച്ചക്കായി സംസ്ഥാന - ജില്ലാ തലത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. മലപ്പുറത്ത് വച്ച് ലീഗ് സിറ്റിംഗ് എം.എൽ.എയുമായി അടക്കം ചർച്ച നടന്നു. ജമാഅത്തെ ഇസ്‌ലാമിയുമായി മാത്രം ആർ.എസ്.എസ് ചർച്ച നടത്തിയിട്ടില്ല. ഡൽഹിയിൽ ചർച്ചക്ക് മുസ്‍ലിം ബുദ്ധിജീവികളുടെ ഒരു ഗ്രൂപ്പുവന്നു. ആ ഗ്രൂപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ആളുമുണ്ടായിരുന്നെന്നും സംസ്ഥാനനേതാക്കൾ കൊച്ചിയില്‍ പറഞ്ഞു.

'ഭാരതം ഹിന്ദു രാഷ്ട്രമാണ്. അത് നിയമപരമായി ആക്കേണ്ടതില്ല. ഹിന്ദുരാഷ്ട്രമായി നിലനിർത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എം.വി.ഗോവിന്ദന്റെ ആർഎസ്എസ് വിരുദ്ധ പ്രസംഗം ഭയം മൂലമാണെന്നും നേതാക്കൾ പറഞ്ഞു.

Tags:    
News Summary - muslim League has no militant stance, but has communal interest -RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.