നഗരസഭ കൗൺസിലർ വധം; ഒന്നാം പ്രതി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്ന കു​ഞ്ഞാ​ക്ക​യെ (57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ വെ​ച്ച ദി​വ​സം ഒ​ളി​വി​ൽ പോ​യ ഒ​ന്നാം പ്ര​തി പി​ടി​യി​ൽ. നെ​ല്ലി​ക്കു​ത്ത് കോ​ട്ട​ക്കു​ത്ത് മാ​ട്ട​യി​ൽ വീ​ട്ടി​ൽ ഷു​ഹൈ​ബ് എ​ന്ന കൊ​ച്ചു​വി​നെ​യാ​ണ് (29) നെ​ല്ലി​ക്കു​ത്ത് ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ന്‍റെ വി​ധി പ​റ​യാ​ൻ വെ​ച്ച വ്യാ​ഴാ​ഴ്ച ഇ​യാ​ൾ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി ഇ​യാ​ളെ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ഞ്ചേ​രി എ​സ്.​ഐ പി. ​ആ​ഷി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച പ്ര​തി കോ​ട​തി​യി​ലേ​ക്ക് എ​ന്നു പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, മ​ഞ്ചേ​രി​യി​ലെ​ത്തി​യ ഇ​യാ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ, സേ​ലം ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി​യ ശേ​ഷം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷു​ഹൈ​ബ് പി​ടി​യി​ലാ​യ​ത്.

നെ​ല്ലി​ക്കു​ത്ത് ഒ​ലി​പ്ര​ക്കാ​ട് പ​തി​യ​ൻ​തൊ​ടി​ക വീ​ട്ടി​ൽ അ​ബ്ദു​ൽ മാ​ജി​ദ് (30), പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സൗ​ത്ത് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ഷം​സീ​ർ (36) എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ള്‍. ഇ​വ​ർ ര​ണ്ടു​പേ​രും വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നാം പ്ര​തി മു​ങ്ങി​യ​തോ​ടെ കേ​സ് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി ഒ​ന്നാം പ്ര​തി​യു​ടെ ര​ണ്ടു ജാ​മ്യ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ വീ​തം കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ഗ​സ്റ്റ് അ​ഞ്ചി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

എ.​എ​സ്.​ഐ ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സാ​ജ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ബൈ​ദ്, സ​ലിം, ജു​നൈ​സ്, അ​ന​ന്തു, ശ്രീ​രാ​ജ് എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Murder of municipal councilor; First accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.