വാഹന ഉടമകൾക്ക് ആശ്വാസം; സി.എഫ് ടെസ്റ്റ് ഇനി എല്ലാ ദിവസവും

പു​ന​ലൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഓ​ട്ടോ​മാ​റ്റി​ക് ടെ​സ്റ്റി​ങി​ൽ വ​ല​ഞ്ഞ, അ​തി​സു​ര​ക്ഷ ന​മ്പ​ർ ഇ​ല്ലാ​ത്ത പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും സി.​എ​ഫ് ടെ​സ്റ്റ് ന​ട​ത്താ​ൻ ന​ട​പ​ടി​യാ​യി. പു​തി​യ എ.​ടി.​എ​സ് പ​രി​ഷ്കാ​ര​ത്തോ​ടെ ജി​ല്ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന് ടെ​സ്റ്റ് ചെ​യ്യാ​ൻ ആ​കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടി​ന് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​ല്ലാ ദി​വ​സ​വും അ​താ​ത് മേ​ഖ​ല​ക​ളി​ലെ ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ സി.​എ​ഫ് ടെ​സ്റ്റി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മാ​ണ് ടെ​സ്റ്റ് ഉ​ള്ള​ത്.

ജി​ല്ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പൂ​യ​പ്പ​ള്ളി​യി​ലു​മാ​ണ് ഓ​ട്ടോ​മാ​റ്റി​ക് ടെ​സ്റ്റി​ങ് സ്റ്റേ​ഷ​നു​ക​ൾ ഉ​ള്ള​ത്. ഓ​ട്ടോ​മാ​റ്റി​ക് ടെ​സ്റ്റി​ന് സ്ലോ​ട്ട് ബു​ക്ക് ചെ​യ്യാ​ൻ അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റ് (എ​ച്ച്.​എ​സ്.​ആ​ർ.​പി) ഉ​ണ്ടെ​ങ്കി​ലെ ടെ​സ്റ്റി​ങ് തീ​യ​തി​യും സ​മ​യം കി​ട്ടു​ക​യു​ള്ളു. അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റ് 2019 എ​പ്രി​ൽ ഒ​ന്നി​ന് മു​മ്പു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യി​രു​ന്നി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ എ.​ടി.​എ​സ് ചെ​യ്യാ​ൻ പ്ര​യാ​സ​മാ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന് സി.​എ​ഫ് ടെ​സ്റ്റ് ചെ​യ്യാ​നാ​കാ​താ​യി. -

Tags:    
News Summary - Relief for Vehicle Owners: CF Test Now Available Every Day in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.