വൈപ്പിന്‍ : ചെറായി ബീച്ചില്‍ പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ യുവതി പട്ടാപ്പകൽ കുത്തേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റിലായി. വരാപ്പുഴ മുട്ടിനകം നടുവത്ത്ശേരി വീട്ടിൽ ശീതള്‍ (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വരാപ്പുഴയില്‍ വാടകക്ക് താമസിക്കുന്ന കോട്ടയം സ്വദേശിയായ പ്രശാന്ത് (27) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. നാട്ടുകാരുടെ മുന്നിൽ വച്ച് യുവതിയെ കുത്തിപരിക്കേൽപിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് മൂന്ന് കുത്തുകളാണേറ്റത്. പിന്നീട് എസ്.ഐ ജി. അരുണിൻറെ നേതൃത്വത്തിലെത്തിയ പൊലീസാണ് ഇയാളെ അറസ് റ്റ് െചയ്തത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. മരിച്ച ശീതളും പ്രശാന്തും ഒരു വീട്ടിലെ രണ്ട് നിലകളിലായി താമസിച്ച് വരുന്നതിനിടെ ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. അതിനിടെ ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ പ്രതികാരമാണ് കൊലയിലേക്കെത്തിച്ചത്. യുവതിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്ത്രത്തിൽ പ്രശാന്ത് ചെറായി ബീച്ചിലേക്ക് വിളിച്ചുകൊണ്ട് വരികയായിരുന്നു. ബീച്ച് റിസോർട്ടിന് സമീപത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം കടലിലേക്കിറങ്ങി. തുടർന്ന് പ്രശാന്ത് ശീതളിനോട് കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെടുകയും സമ്മാനം തരാമെന്ന് പറയുകയും െചയ്തു. കണ്ണടച്ച് ഉടനെ തുറക്കുന്നതിനിടെയായിരുന്നു പ്രശാന്ത് കുത്തിയത്. വയറിലും കഴുത്തിലുമായാണ് കുത്തേറ്റത്. ഇതോടെ ആത്മഹത്യ ചെയ്യാനായി പ്രശാന്ത് കടലിലേക്ക് ചാടിയെങ്കിലും പിന്മാറുകയായിരുന്നു.
കുത്തേറ്റ യുവതി ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക് ഓടികയറി. ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ശീതൾ മരിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് യുവാവിനെ പിടികൂടുകയായിരുന്നു. പൊലിസ് എത്തുന്ന സമയത്ത് ബീച്ചിന് സമീപം നനഞ്ഞ് നിൽക്കുകയായിരുന്നു പ്രശാന്ത്. പ്രസാദ് കേബിള്‍ ടി.വി. ജോലിക്കാരനാണ്. വിവാഹ മോചിതയായ ശീതൾ താമസിച്ചിരുന്ന വീടിന് മുകളിന് രണ്ട് വർഷമായി പ്രശാന്ത് താമസിച്ച് വരികയായിരുന്നു. പ്രശാന്തിനെ മുനമ്പം പൊലിസിൻറെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.