Posted On
date_range Updated On
date_range വധശ്രമം: ലീഗ് പ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
മഞ്ചേരി: സി.പി.എം പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുസ്ലിം ലീഗ് പ്രവര്ത്തകെൻറ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ല സെഷന്‍സ് കോടതി തള്ളി. കൊളത്തൂര്‍ പള്ളിയാല്‍കുളമ്പ് മേപ്പറമ്പില്‍ ജാബിറിെൻറ (30) ജാമ്യഹരജിയാണ് തള്ളിയത്.
2017 നവംബര്‍ എട്ടിന് വൈകീട്ട് 7.30ന് പള്ളിയാല്‍കുളമ്പിലാണ് കേസിനാസ്പദമായ സംഭവം. ജാബിര്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം പരാതിക്കാരനും സി.പി.എം പ്രവര്‍ത്തകനുമായ കൂട്ടപ്പിലാവില്‍ മുസ്തഫയെ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നെന്നാരോപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.