രാ​ജേ​ന്ദ്ര​േ​ൻ​റ​ത്​ വ്യാ​ജ പ​ട്ട​യ​ം

തൊടുപുഴ: എസ്. രാജേന്ദ്രൻ എം.എൽ.എയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണ റിപ്പോർട്ട്. നിയമാനുസൃത നടപടികളിലൂടെ ജില്ല കലക്ടർ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. ഭൂമിക്ക് കരമടക്കാൻ അനുമതി നിഷേധിച്ച കലക്ടറുടെ നടപടിക്കെതിരെ രാജേന്ദ്രൻ സമർപ്പിച്ച അപ്പീൽ തള്ളിയാണ് കമീഷണർ രണ്ടു വർഷം മുമ്പ് റിപ്പോർട്ട് സമർപ്പിച്ചത്.

മൂന്നാറിൽ കെ.ഡി.എച്ച് വില്ലേജിൽ ത​െൻറ പേരിലുള്ള എട്ട് സ​െൻറ് ഭൂമിക്ക് കരമടക്കാനായി രാജേന്ദ്രൻ വില്ലേജ് ഒാഫിസറെ സമീപിച്ചതോടെയാണ് പട്ടയം സംബന്ധിച്ച തർക്കം ഉടലെടുത്തത്. സർവേ നമ്പർ 843/എ എന്ന് രേഖപ്പെടുത്തിയ, ദേവികുളം തഹസിൽദാർ നൽകിയ പട്ടയമാണ് രാജേന്ദ്രൻ ഹാജരാക്കിയത്. എന്നാൽ, രാജേന്ദ്ര​െൻറ കൈവശമുള്ള ഭൂമിയുടെ യഥാർഥ സർവേ നമ്പർ 912 ആണെന്ന് വില്ലേജ് ഒാഫിസറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത് അബദ്ധമാണെന്ന് വിശദീകരിച്ച രാജേന്ദ്രൻ, തെറ്റുതിരുത്തി നൽകണമെന്നാവശ്യപ്പെട്ട് ഇടുക്കി കലക്ടർക്ക് അപേക്ഷ നൽകി. കലക്ടറുടെ അന്വേഷണത്തിലും രാജേന്ദ്ര​െൻറ ഭൂമി സർവേ നമ്പർ 912ൽപെട്ടതാണെന്ന് കണ്ടെത്തി. അന്ന് വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭൂമി പതിവ് ഫയലിലും രാജേന്ദ്ര​െൻറ പട്ടയം ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, സർവേ  നമ്പർ തിരുത്താനുള്ള രാജേന്ദ്ര​െൻറ അപേക്ഷ കലക്ടർ നിരസിച്ചു. ഇതിനെതിരെയാണ് ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ നൽകിയത്.

സർവേ നമ്പറിലെ മാറ്റം കലക്ടർക്ക് തിരുത്താവുന്ന ക്ലറിക്കൽ പിഴവ് മാത്രമാണെന്നായിരുന്നു രാജേന്ദ്ര​െൻറ വാദം. പഞ്ചായത്ത് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് രാജേന്ദ്ര​െൻറ കൈവശമുള്ള ഭൂമിക്കല്ല, ഭൂമിയിലെ കെട്ടിടത്തിനു മാത്രമാണ് ബാധകമെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. പട്ടയം ലഭിച്ചു എന്ന് പറയുന്ന കാലയളവിലെ പട്ടയ അപേക്ഷ രജിസ്റ്റിലോ പട്ടയം നൽകിയതുമായി ബന്ധപ്പെട്ട രജിസ്റ്ററിലോ രാജേന്ദ്ര​െൻറ പേര് ഉൾപ്പെട്ടിട്ടില്ലെന്നും 2015 ജനുവരി അഞ്ചിനു കമീഷണർ സമർപ്പിച്ച മൂന്ന് പേജുള്ള റിപ്പോർട്ടിൽ പറയുന്നു. 

 

ആരോപണങ്ങൾ നിഷേധിച്ച് 
പട്ടയരേഖകളുമായി രാജേന്ദ്രൻ 

തൊടുപുഴ: ഇക്കാനഗറിലെ ത​െൻറ എട്ട് സ​െൻറ് ഭൂമിക്ക് പട്ടയമുണ്ടെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം രേഖകൾ ഹാജരാക്കി ഇക്കാര്യം വിശദീകരിച്ചത്. 1997 മുതൽ താൻ പട്ടയത്തിനായി ഭൂമി പതിവ് കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. അതിനു മുമ്പ് തന്നെ ഭൂമി അനുഭവത്തിലുണ്ട്. 

ഇരുനൂറോളം ആളുകൾ നൽകിയ അപേക്ഷയിൽ 22 ആളുകളുടെ അപേക്ഷയാണ് അവസാനം പരിഗണിച്ചത്. അപേക്ഷ കമ്മിറ്റി പാസാക്കിയശേഷം ചെലാൻ അടക്കാൻ നിർദേശിച്ചു. പട്ടയം നൽകിയ എട്ട് സ​െൻറി​െൻറ വില മൂന്ന് രൂപ ട്രഷറിയിൽ അടച്ചതി​െൻറ രേഖ ത​െൻറ കൈവശമുണ്ട്. 2001 ഡിസംബർ അഞ്ചിനാണ് ത​െൻറ പട്ടയത്തിൽ തഹസിൽദാർ ഒപ്പുവെച്ചത്.

എന്നാൽ, പിന്നീട് ആ സമയത്തെ ഫയലുകൾ കാണാനില്ലെന്ന് പറഞ്ഞ് കരം അടക്കാൻ തന്നെയും മറ്റുള്ളവരെയും അനുവദിച്ചില്ല. 
തങ്ങൾ കോടതിയിൽ അപ്പീൽ നൽകിയപ്പോൾ പട്ടയം ശരിയാണെന്നും എന്നാൽ, ചില പ്രശ്‌നങ്ങൾ നില നിൽക്കുന്നുവെന്നുമാണ് അന്ന് റവന്യൂ വകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ത​െൻറ വാദം പരിഗണിക്കാതെയുള്ള ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിനെതിരെ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.
 

Tags:    
News Summary - munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.