മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സർക്കാർ വിശദീകരണം തേടി ഹൈകോടതി

കൊ​ച്ചി: തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്‍റെ​യും പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ​യും സ്​​ഫോ​ട​ക വ​സ്തു വ​കു​പ്പി​ന്‍റെ​യും വ​ശ​ദീ​ക​ര​ണം തേ​ടി. വി​ഷ​യം പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് വി. ​ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് 16 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​വ​ർ​ക്കും തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ​ക്കും നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ​ത്.

ഏ​പ്രി​ൽ 21ന്​ ​അ​പ​ക​ട​മു​ണ്ടാ​യ വെ​ടി​ക്കെ​ട്ടു​പു​ര​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക​ളും മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഉ​ത്ത​ര​വ്​ പ്ര​കാ​രം സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​നാ​യി ത​യാ​റാ​ക്കി​യ വെ​ടി​ക്കോ​പ്പു​ക​ളാ​ണ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​ത്ത​ര​മൊ​രു വ​ൻ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണം വ​സ്തു​ക്ക​ൾ​​ കൈ​കാ​ര്യം ചെ​യ്ത​തി​ലും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ലു​മു​ണ്ടാ​യ വീ​ഴ്ച​യാ​ണോ എ​ന്ന​ത​ട​ക്ക​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട്​ ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കോ​ട​തി നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​​ണ്. സ്ഫോ​ട​ക​വ​സ്തു നി​യ​മം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന​ത്. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വേ​ണ്ട​തു​ണ്ടെ​ന്ന്​ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹ​ര​ജി വീ​ണ്ടും ജൂ​ൺ 16ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - Mundathikode Fireworks Tragedy: High Court Seeks Explanation from Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.