മുക്കം: ലോക്ഡൗണിെൻറ മറവിൽ രാത്രികളിൽ ബ്ലാക്ക്മാൻ ഭീതി പരത്തിക്കൊണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട്പ്രതികളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവിൽ അഷാദ്(21), പൊയിലിൽ അജ്മൽ(18) എന്നിവരാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയം നടിച്ച് വശത്താക്കിയാണ് പ്രതികൾ കൃത്യം നടത്താൻ ശ്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി പെൺകുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് സന്ദർശനം നടത്തുന്നതിനിടെ പ്രതികൾ റോഡരികിൽ നിർത്തിയ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ മുക്കം പൊലീസിന് സഹായകമായത്. നാടാകെ ബ്ലാക്ക്മാൻ ഭീതി പടർത്തുന്നത് ഇത്തരക്കാരാണെന്നും അതിെൻറ മറവിൽ അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഇത്തരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും മുക്കം പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സ് ആപ് വിഡിയോ കോൺഫറൻസിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുക്കം ഇൻസ്പെക്ടർ ബി.കെ.സിജുവിെൻറ നേതൃത്വത്തിൽ എസ്.ഐ വി.കെ.റസാഖ്, എ.എസ്.ഐമാരായ സലീം മുട്ടത്ത്, സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സ്വപ്ന എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.