Posted On
date_range Updated On
date_range കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ; അമ്മയെയും കൊണ്ടു പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബു ലാൽ (50) എന്നിവരാണ് മരിച്ചത്. വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിലെ വാടക വീട്ടിൽ രാവിലെ ഏഴരയോടെ ജോലിക്കാരി എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ഒരു വർഷത്തോളം ചികിത്സയിലായിരുന്ന അർബുദ ബാധിതയായ ഭാര്യ ഒരു മാസം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. ശ്യാമളയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സാബു ലാൽ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറയുന്നു.
സാബു ലാലിന്‍റെ മൃതദേഹം തൂങ്ങിയ നിലയിലും ശ്യാമള നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. അമ്മയെയും കൊണ്ടു പോകുന്നുവെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.