തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വാക്സിന് സ്വീകരിച്ചത് പാലക്കാട് ജില്ലയിൽ (857). ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസർകോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിന് സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കണ്ണൂർ: ലഭ്യതക്കനുസരിച്ച് കോവിഡ് വാക്സിന് എല്ലാവര്ക്കും നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. വാക്സിന് എത്ര കിട്ടുന്നുവെന്നതിനെ ആശ്രയിച്ചാണ് മുന്‍ഗണന നിശ്ചയിക്കുകയെന്നും കൂടുതല്‍ അളവ് ലഭിച്ചാലുടന്‍ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ജില്ല ആശുപത്രിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്സിന് ഒരുമിച്ച് ലഭിക്കുന്നപക്ഷം എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവ ലഭ്യമാക്കും. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.