കളമശ്ശേരി നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്​ സമാപനം കുറിച്ച്​ സൗത്ത് കളമശ്ശേരിയിൽ നടന്ന യു.ഡി.എഫ്, എൽ.ഡി.എഫ് കൊട്ടിക്കലാശം  (ഫോട്ടോ) ബൈജു കൊടുവള്ളി 

അധികാരമുറപ്പിക്കാൻ അതിനിർണായകം 25 മണ്ഡലങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ പെ​രും​പോ​ര്​ ന​ട​ക്കു​ന്ന 25 മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം അ​ധി​കാ​ര വ​ഴി​യി​ൽ നി​ർ​ണാ​യ​ക​മാ​കും. ആ​ർ​ക്കും വ്യ​ക്​​ത​മാ​യ മേ​ൽ​ക്കൈ ഇ​ല്ലാ​ത്ത, എ​ന്നാ​ൽ ഒ​ത്തു​പി​ടി​ച്ചാ​ൽ ഒ​പ്പം വ​രു​ന്ന ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​ൻ സ​ക​ല അ​ട​വു​ക​ളു​മെ​ടു​ത്താ​ണ്​ മു​ന്ന​ണി​ക​ൾ പോ​ര​ടി​ച്ച​ത്. കൂ​ട്ടി​കി​ഴി​ച്ച്​ ചാ​ഞ്ചാ​ടു​ന്ന വോ​ട്ടു​ക​ൾ അ​നു​കൂ​ല​മാ​ക്കാ​നും സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ​ചോ​ർ​ച്ച ഒ​ഴി​വാ​ക്കാ​നും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ സ​ക​ല സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ഓ​രോ പാ​ർ​ട്ടി​യും ശ്ര​ദ്ധി​ക്കു​ന്നു. ഈ​സി വോ​ക്ക്ഓ​വ​ർ പ്ര​തീ​ക്ഷി​ച്ച പ​ല​യി​ട​ത്തും മി​ടു​ക്ക​രാ​യ എ​തി​രാ​ളി​ക​ൾ ക​ളം നി​റ​ഞ്ഞ​തോ​ടെ പ്ര​വ​ച​നാ​തീ​ത​മാ​യി മാ​റി. മ​ത്​​സ​രം ക​ടു​ത്ത​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ട​തു​ന്ന​ണി​യു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന​വ​യാ​ണ്.

ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ നേ​മം, ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്​ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ടു​ത്ത ത്രി​കോ​ണ പോ​രി​ൽ ക​ട​ന്നു​കൂ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​രും പി​ന്നി​ല​ല്ല. ഭ​ര​ണ വി​രു​ദ്ധ വോ​ട്ടു​ക​ൾ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​ക്കാ​ൻ യു.​ഡി.​എ​ഫും ബി​ജെ.​പി​യും കാ​ര്യ​മാ​യി ശ്ര​മി​ച്ചു. ബി.​ജെ.​പി​യോ ഇ​ട​തോ എ​ന്ന്​ മാ​ത്രം സം​ശ​യി​ച്ചി​രു​ന്ന നേ​മ​ത്ത്​ കോ​ൺ​ഗ്ര​സി​ലെ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ​ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്ത​യ​തോ​ടെ ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്. ന​ഷ്ട​പ്പെ​ട്ട, കോ​ൺ​ഗ്ര​സി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ശ​ബ​രി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ മ​ന്ത്രി ശി​വ​ൻ കു​ട്ടി​യും. ലോ​ക്സ​ഭ, ത​ദ്ദേ​ശ ആ​ധി​പ​ത്യം തു​ട​ർ​ന്ന്​ വീ​ണ്ടും താ​മ​ര വി​രി​യി​ക്കാ​നാ​ണ് ബി.​ജെ.​പി​യു​ടെ ശ്ര​മം. സ​മാ​ന സാ​ഹ​ച​ര്യ​മു​ള്ള വ​ട്ടി​യൂ​ർ​ക്കാ​വി​ൽ അ​വ​സാ​ന​മാ​യ​പ്പോ​ൾ കെ. ​മു​ര​ളീ​ധ​ര​നും വി.​കെ.​പ്ര​ശാ​ന്തും ത​മ്മി​ലാ​ണ് പോ​ര്. ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി. മു​ന്നി​ലെ​ത്തി​യ ക​ഴ​ക്കൂ​ട്ട​വും ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്.

കാ​ൽ​നൂ​റ്റാ​ണ്ട്​ കൈ​വെ​ള്ള​യി​ലി​രു​ന്ന പ​ത്ത​നാ​പു​ര​ത്ത്​ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മ​ന്ത്രി കെ..​ബി. ഗ​​ണേ​ഷ് കു​മാ​ർ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്​ ​കോ​ൺ​ഗ്ര​സി​ലെ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യി​ൽ നി​ന്ന്​ നേ​രി​ടു​ന്ന​ത്. ആ​റ​ന്മു​ള​യി​ൽ ആ​രോ​ഗ്യ​മ​ന്തി വീ​ണാ ജോ​ർ​ജി​ന്​ മു​ന്നി​ൽ യൂ​ത്ത്​​കോ​ൺ​ഗ്ര​സ്​ ​നേ​താ​വ് അ​ബി​ൻ​വ​ർ​ക്കി അ​ട്ടി​മ​റി പ്ര​തീ​തി സൃ​ഷ്ടി​ക്കു​ന്നു. മാ​ത്യൂ ടി. ​തോ​മ​സ്​ നാ​ല്​ ത​വ​ണ​യാ​യി അ​നാ​യാ​സം വി​ജ​യി​ക്കു​ന്ന തി​രു​വ​ല്ല​യും ആ​ടി​യു​ല​യു​ക​യാ​ണ്.

അ​നാ​യാ​സ വി​ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഏ​റ്റു​മാ​നൂ​രി​ൽ വി​യ​ർ​ക്കു​ന്ന ചി​ത്ര​മാ​ണ്​ ഒ​ടു​വി​ൽ. 47 വ​ർ​ഷ​ത്തി​ന് ​ശേ​ഷം കോ​ൺ​ഗ്ര​സ്​ നേ​രി​ട്ട്​ അ​ങ്ക​ത്തി​നി​റ​ങ്ങി​പ്പോ​ൾ മ​ത്​​സ​രം മു​റു​കി. കെ.​എം. മാ​ണി​യു​ടെ കോ​ട്ട​യാ​യി​രു​ന്ന പാ​ല ഇ​ക്കു​റി പ്ര​വ​ച​നാ​തീ​ത​മാ​ണ്. മാ​ണി ഗ്രൂ​പ്പി​ന്​ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​മാ​ണി​വി​ടെ. ബി.​ജെ.​പി പി​ടി​ക്കു​ന്ന ഓ​രോ വോ​ട്ടും​ ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്​​​റ്റി​ന്‍റെ ഇ​ടു​ക്കി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ട്ടി​മ​റി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ദേ​വി​കു​ള​ത്തി്​​ന്​​ പു​റ​മെ ​ ഉ​ടു​മ്പ​ൻ ചോ​ല​യി​ലും യു.​ഡി.​എ​ഫും ഇ​ട​തും ഇ​ഞ്ചോ​ടി​ഞ്ച് ​പോ​ര​ടി​ക്കു​ന്നു.

സി.​പി.​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ്​ ജി. ​സു​ധാ​ക​ര​ൻ സ്വ​ത​ന്ത്ര​നാ​യി ഇ​റ​ങ്ങി​യ അ​മ്പ​ല​പ്പു​ഴ​ സം​സ്ഥാ​നം കാ​തോ​ർ​ക്കു​ന്ന പോ​രാ​ട്ട​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്. എ​വി​ടെ തോ​റ്റാ​ലും അ​മ്പ​ല​പ്പു​ഴ വി​ജ​യി​ക്ക​ണ​മെ​ന്ന വാ​ശി​യി​ലാ​ണ്​ സി.​പി.​എം. സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​മ്പ​ല​പ്പു​ഴ​യി​ൽ മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ കു​ട്ട​നാ​ട്​ അ​ട​ക്കം മ​റ്റ്​ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി സ്വാ​ധീ​നം ചെ​ലു​ത്തും.

കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം, ,കൊ​ച്ചി മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്​​ത​മാ​യ മ​ത്​​സ​ര​മാ​ണ്​. ട്വ​ന്‍റി 20 എ​ൻ.​ഡി.​എ​യി​ൽ വ​ന്ന​തോ​ടെ അ​വ​രി​ൽ നി​ന്ന് മാ​റി​യ വോ​ട്ടു​ക​ളി​ലാ​ണ്​ ഇ​ട​ത്​ -യു.​ഡി.​എ​ഫ്.​പ്ര​തീ​ക്ഷ. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം അ​ട്ടി​മ​റി വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്. ക​രു​തു​ന്ന​ത്. നി​ല​നി​ർ​ത്താ​ൻ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്. കൊ​ച്ചി, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ഭ​ക​ളു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​കം.

ക​ടു​ത്ത മ​ത്​​സ​ര​മാ​ണ്​ തൃ​ശൂ​രും മ​ണ​ലൂ​രും. ത്രി​കോ​ണ പോ​രി​ൽ തൃ​ശൂ​ർ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്. പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ണ​ലൂ​രി​ൽ ക​ടു​പ്പ​മേ​റി​യി​ട്ടു​ണ്ട്. ഇ​ട​ത്​ കോ​ട്ട​ക​ളി​ൽ കാ​ര്യ​മാ​യ ഇ​ള​ക്ക​ങ്ങ​ൾ പ്ര​ക​ട​മ​ല്ല.

പാ​ല​ക്കാ​ട്, തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ഞ്ചോ​ടി​ഞ്ചാ​ണ്​ പോ​രാ​ട്ടം. ത്രി​കോ​ണ പോ​രു​ള്ള പാ​ല​ക്കാ​ട്​ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഘ​ട​ങ്ങ​ളൊ​ക്കെ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ വി​ജ​യം ര​മേ​ഷ്​ പി​ഷാ​ര​ടി​ക്കാ​കും. അ​തി​ൽ വി​ള്ള​ൽ സൃ​ഷ്ടി​ച്ച്​ വി​ജ​യി​ക്കാ​നാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ ശ്ര​മം. സ്ഥാ​നാ​ർ​ഥി മി​ക​വു​കൊ​ണ്ട്​ ക​ടു​പ്പ​മേ​റി​യ മ​ത്​​സ​ര​ത്തി​ൽ തി​ള​ച്ചു​മ​റി​യു​ക​യാ​ണ് തൃ​ത്താ​ല.

മ​ല​പ്പു​റ​ത്ത്​ ത​വ​നൂ​ർ,പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ക​ടു​ത്ത മ​ത്​​സ​രം. ത​വ​നൂ​ർ അ​ട്ടി​മ​റി​ക്കാ​നാ​കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​ക​ൾ. നി​ല​നി​ർ​ത്താ​ൻ സ​ർ​വ പ്ര​യോ​ഗ​വും ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്നു. പൊ​ന്നാ​നി​യെ കോ​ട്ട കെ​ട്ടി നി​ർ​ത്താ​നും. ത​രം​ഗ​മാ​ണെ​ങ്കി​ൽ അ​തും ഒ​ഴു​കി​പോ​കാം.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും ക​ടു​ത്ത മ​ത്​​സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലേ​റെ​യും കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലാ​ണ്. ഇ​ട​ത്​​കോ​ട്ട​ക​ളാ​യ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ക്കു​റി ക​ടു​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കാ​ൻ യു.​ഡി.​എ​ഫി​നാ​യി. പേ​രാ​മ്പ്ര​യും ബേ​പ്പൂ​രും സം​സ്ഥാ​നം ത​ന്നെ ഉ​റ്റു​നോ​ക്കു​ന്ന മ​ത്​​സ​ര​ങ്ങ​ളാ​യി. നാ​ദാ​പു​രം, കൊ​യി​ലാ​ണ്ടി, കു​ന്ദ​മം​ഗ​ലം, തി​രു​വ​മ്പാ​ടി, കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്, സൗ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പൊ​രി​ഞ്ഞ​പോ​ര്. പ​കു​തി​യി​ലെ​ങ്കി​ലും യു.​ഡി.​എ​ഫ്. ഒ​രു ചു​വ​ട്​ മു​ന്നി​ലാ​ണ്.

​അ​നാ​യാ​സം ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട്​ മ​ണ്ഡ​ല​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ച്​ മ​ത്​​സ​രം ന​ട​ക്കു​ന്നു. ത്രി​കോ​ണ​പോ​ര്​ ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത്​ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. വി​ജ​യ​ത്തി​നാ​യി​ ബി.​ജെ.​പി. സ​ർ​വ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു. 

തീ​പാ​റും മ​ൽ​സ​ര​ങ്ങ​ൾ ഇ​വി​ടെ

1. നേ​മം

2. ക​ഴ​ക്കൂ​ട്ടം

3. വ​ട്ടി​യൂ​ർ​ക്കാ​വ്

4. പ​ത്ത​നാ​പു​രം

5. ആ​റ​ന്മു​ള

6. ഏ​റ്റു​മാ​നൂ​ർ

7. പാ​ല

8. ഇ​ടു​ക്കി

9. ദേ​വി​കു​ളം

10. അ​മ്പ​ല​പ്പു​ഴ​

11. കു​ന്ന​ത്തു​നാ​ട്,

12. കോ​ത​മം​ഗ​ലം

13. കൊ​ച്ചി

14. തൃ​ശൂ​ർ

15. മ​ണ​ലൂ​ർ

16. പാ​ല​ക്കാ​ട്​

17. തൃ​ത്താ​ല

18. ത​വ​നൂ​ർ

19. പൊ​ന്നാ​നി

20. പേ​രാ​മ്പ്ര

21. ബേ​പ്പൂ​ർ

22. കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്

23. നാ​ദാ​പു​രം

24. അ​ഴീ​ക്കോ​ട്

25. മ​ഞ്ചേ​ശ്വ​രം

Tags:    
News Summary - 25 constituencies are crucial to securing power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.