പി​ണ​റാ​യി വി​ജ​യ​ൻ

രാഹു​ൽ പറയുന്നത് ഗൗരവത്തിൽ എടുക്കുന്നില്ല -പിണറായി

ക​ണ്ണൂ​ർ: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ത​നി​ക്കെ​തി​രെ പ​റ​യു​ന്ന​ത് ഗൗ​ര​വ​ത്തി​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന് അ​ബ​ദ്ധ​ജ​ഡി​ല​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഹു​ൽ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണം.

ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​ക്കെ​തി​രെ നി​ല​കൊ​ണ്ട ആം ​ആ​ദ്മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് രാ​ഹു​ലും കോ​ൺ​ഗ്ര​സും ശ്ര​മി​ച്ച​ത്. മോ​ദി​ക്കെ​തി​രെ പി​ണ​റാ​യി ഒ​ന്നും മി​ണ്ടാ​റി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​പി.​എ​മ്മി​നെ​തി​രെ ഡീ​ൽ ഉ​ന്ന​യി​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ നി​ല​പാ​ട് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചാ​ൽ അ​വി​ടെ ബി.​ജെ.​പി ജ​യി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. വേ​ണു​ഗോ​പാ​ൽ രാ​ജി​വെ​ച്ച​ത് ഏ​ത് ഡീ​ലി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. അ​ധഃ​പ​ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ജി. ​സു​ധാ​ക​ര​ന്റേ​ത്. സ്വ​ന്തം സ​ഹോ​ദ​ര​ന്റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ പോ​ലും അ​പ​മാ​നി​ക്കാ​ൻ ത​യാ​റാ​കു​ന്നു. സി.​എ​സ്. സു​ജാ​ത​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​തൊ​ന്നും അ​മ്പ​ല​പ്പു​ഴ​യി​ൽ ഏ​ശി​ല്ല. ശ​ത്രു​പാ​ള​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​വ​രെ പ്രീ​തി​പ്പെ​ടു​ത്താ​ൻ ഇ​നി​യും ഇ​ത്ത​രം പ​രാ​മ​ർ​ശ​മു​ണ്ടാ​കും. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൽ.​ഡി.​എ​ഫ് ജ​യി​ക്കും. 2021ലേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ഇ​ത്ത​വ​ണ കി​ട്ടും. ബി.​ജെ.​പി​ക്ക് ഒ​രു​സീ​റ്റു​പോ​ലും കി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Tags:    
News Summary - I don't take what Rahul says seriously - Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.