മാസ്​ എൻട്രി ഉറപ്പിച്ച മട്ടിൽ​ യു.ഡി.എഫ്

തി​രു​വ​ന​ന്ത​പു​രം: ഡീ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യെ ത​ള​ച്ചി​ട്ടും മ​റു​ഭാ​ഗ​ത്ത്​ അ​ഞ്ച്​ വ​മ്പ​ൻ ഗ്യാ​ര​ന്‍റി​ക​ളി​ൽ ജ​ന​വി​ശ്വാ​സ​മാ​ർ​ജി​ച്ചും അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ​ തി​രി​ച്ചു​വ​ര​വ്​ ഉ​റ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ്​​ യു.​ഡി.​എ​ഫ്. മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് മാ​സം​തോ​റും 1,000 രൂ​പ ധ​ന​സ​ഹാ​യം, ക്ഷേ​മ​പെ​ന്‍ഷ​ന്‍ 3,000 രൂ​പ, ഓ​രോ കു​ടും​ബ​ത്തി​നും 25 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ എ​ന്നീ വാ​ഗ്​​ദാ​ന​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യാ​ണ്​ കോ​ൺ​​ഗ്ര​സ്​ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത്ത​രം ഗ്യാ​ര​ന്‍റി​ക​ൾ ഇ​തി​ന​കം ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ അ​വ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കു​ക​യും ചെ​യ്തു.

ക​ർ​ണാ​ട​ക​യി​ൽ ന​ട​പ്പാ​ക്കി​യ സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര വി​ശ​ദീ​ക​രി​ക്കാ​നെ​ത്തി​യ​ത്​ ഉ​പ​മു​ഖ്യ​മ​​​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റാ​ണ്. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി തെ​ല​ങ്കാ​ന മാ​തൃ​ക വി​ശ​ദീ​ക​രി​ച്ചു. രാ​ജ​സ്ഥാ​നി​ൽ ന​ട​പ്പാ​ക്കി​യ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്​​ലോ​ട്ടി​നെ​ത്ത​ന്നെ രം​ഗ​ത്തി​റ​ക്കി.

വ്യ​ക്​​തി​ക​ൾ​ക്കും പാ​ർ​ട്ടി​ക​ൾ​ക്കു​മ​പ്പു​റം ‘ടീം ​യു.​ഡി.​എ​ഫ്’​ എ​ന്ന നി​ല​യി​ൽ കെ​ട്ടു​റ​പ്പോ​ടെ തെ​​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തും ഗു​ണം ചെ​യ്തെ​ന്നാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട നി​ശ്ച​യി​ച്ച​ത്​ ത​ങ്ങ​ളാ​ണെ​ന്ന വാ​ദ​ത്തി​ന്​ ബി.​ജെ.​പി-​സി.​പി.​എം ഡീ​ൽ വി​വാ​ദ​വും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മ​ട​ക്കം തെ​ളി​വു​ക​ളു​ടെ പി​ൻ​ബ​ല​വും യു.​ഡി.​എ​ഫി​നു​ണ്ട്.

തൃ​ക്കാ​ക്ക​ര മു​ത​ൽ ​ത​ദ്ദേ​ശം വ​രെ നീ​ളു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ങ്ങ​ളു​​ടെ പ​ര​മ്പ​ര​യാ​ണ്​ പ്ര​ധാ​ന ആ​ത്​​മ​വി​ശ്വാ​സം.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും ഇ​ത​ര സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ച്ചു. പ​ര​മ്പ​രാ​ഗ​ത​മാ​യി യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ച്ചി​രു​ന്ന ക്രൈ​സ്ത​വ വോ​ട്ട​ർ​മാ​രി​ൽ ഒ​രു​വി​ഭാ​ഗം 2021ൽ ​എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നി​രു​ന്നു. എ​ന്നാ​ൽ, 2026ലേ​ക്ക് എ​ത്തു​മ്പോ​ൾ ഈ ​സാ​ഹ​ച​ര്യം മാ​റി​യെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ല​യി​രു​ത്ത​ൽ. സി.​പി.​എ​മ്മി​ലെ അ​സ്വ​ഭാ​വി​ക ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളെ രാ​ഷ്ട്രീ​യാ​യു​ധ​മാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ച​താ​ണ് മ​റ്റൊ​രു വ​ശം. അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന്‍റെ​യും ഒ​റ്റ​പ്പാ​ല​ത്ത്​ പി.​കെ. ശ​ശി​യു​ടെ​യും പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്​​ണ​ന്‍റെ​യും ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​ന്‍റെ​യും സ്​​ഥാ​നാ​ർ​ഥി​ത്വം ഇ​തി​നു​ദാ​ഹ​ര​ണം.

Tags:    
News Summary - UDF appears to have secured mass entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.