തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ തൊട്ടുമുമ്പും പി.ആർ കാമ്പയിന്​ അനുവദിച്ചത്​ 15 കോടി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട് ഡി​ജി​റ്റ​ൽ മീ​ഡി​യ വ​ഴി​യു​ള്ള സ​ർ​ക്കാ​റി​ന്‍റെ പി.​ആ​ർ കാ​മ്പ​യി​നു​വേ​ണ്ടി വി​ജ്ഞാ​പ​ന​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ അ​നു​വ​ദി​ച്ച​ത്​ 15 കോ​ടി രൂ​പ. പ്ര​ധാ​ന പാ​ത​ക​ൾ​ക്ക്​ സ​മീ​പ​വും ന​ഗ​ര​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​സ​ഹി​ത​മു​ള്ള കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ര​സ്യം ചെ​യ്യാ​നു​മാ​യി കോ​ടി​ക​ൾ ചെ​ല​വി​ട്ട​തി​ന്​ പു​റ​മെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തൊ​ട്ടു​മു​മ്പ്​ 15 കോ​ടി കൂ​ടി അ​നു​വ​ദി​ച്ച്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, വി​വ​ര​ങ്ങ​ൾ, കാ​മ്പ​യി​നു​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ എ​ത്തി​ക്കാ​ൻ യൂ​ട്യൂ​ബ്, ഗൂ​ഗി​ൾ ആ​ഡ്​​സ്,​ ഫെ​യ്​​സ്​​ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, ഡെ​യ്​​ലി​ഹ​ണ്ട്, ഒ.​ടി.​ടി എ​ന്നീ പ്ലാ​റ്റ്​ ഫോ​മു​ക​ൾ കേ​​​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ​ഗ്ര ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ കാ​മ്പ​യി​നാ​ണ്​ 15 കോ​ടി അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ അ​ഞ്ച്​ കോ​ടി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ചെ​ല​വു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

മാ​ർ​ച്ച്​ 13ന്റെ ​തീ​യ​തി​യി​ലാ​ണ്​​ പി.​ആ​ർ.​ഡി ഉ​ത്ത​ര​വെ​ങ്കി​ലും പ​ക​ർ​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. സ​മീ​പ​കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത രീ​തി​യി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ടു​ള്ള പി.​ആ​ർ കാ​മ്പ​യി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ സ​ർ​ക്കാ​ർ അ​വ​സാ​ന​കാ​ല​ത്ത്​ ന​ട​ത്തി​യ​തെ​ന്ന ആ​ക്ഷേ​പം ശ​രി​വെ​ക്കു​ന്ന​താ​ണ്​​പി.​ആ​ർ.​ഡി ഉ​ത്ത​ര​വ്. ​       

Tags:    
News Summary - 15 crores were allocated for the PR campaign even before the election announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.