ശിൽപിയെ വഞ്ചിച്ച കേസിൽ മോൻസണെ കസ്‌റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: ശിൽപിയെ വഞ്ചിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്​റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ഇതിനായി ക്രൈംബ്രാഞ്ച്‌ എറണാകുളം എ.സി.ജെ.എം കോടതിയിൽ അപേക്ഷ നൽകും. പാലാ സ്വദേശിയെ വഞ്ചിച്ച കേസിൽ മോൻസണെ കോടതി ഏഴുവരെ കസ്‌റ്റഡിയിൽ വിട്ടിട്ടുണ്ട്‌. ഈ കാലാവധി കഴിഞ്ഞാൽ തിരുവനന്തപുരം കേസിൽ കസ്‌റ്റഡി ആവശ്യപ്പെടും.

മുട്ടത്തറ സ്വദേശി ശിൽപി സുരേഷിനെയാണ്‌ മോൻസൺ വഞ്ചിച്ചത്‌. വിശ്വരൂപമടക്കമുള്ള ആറ് ശിൽപങ്ങൾ നിർമിച്ച്‌ നൽകിയതി​െൻറ പ്രതിഫലം 75 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്ന്​ കാട്ടി സുരേഷ്‌ നൽകിയ പരാതിയിലാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

ശിൽപങ്ങൾ വിറ്റ് ഒരു മാസത്തിനകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ടുവർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. സുരേഷ് നിർമിച്ച കുമ്പിൾ തടിയിൽ നിർമിച്ച ശിൽപങ്ങളാണ് പുരാതന ശിൽപങ്ങളാണെന്നും ചന്ദനമരത്തിൽ തീർത്തതാണെന്നും മോൻസൺ പ്രചരിപ്പിച്ചത്.

ചെ​േമ്പാലയിലും അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ചെ​മ്പോ​ല​യി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​യും. പൊ​ലീ​സി​െൻറ കൊ​ക്കൂ​ൺ ​സ​മ്മേ​ള​ന​ത്തി​ൽ ആ​രൊ​ക്കെ പ​ങ്കെ​ടു​ത്തെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​രു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

മോ​ന്‍സ​ണ്‍ മാ​വു​ങ്ക​ലി​െൻറ 'പു​രാ​വ​സ്തു'​ക്ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ആ​ര്‍ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ​യോ​ടും ആ​ര്‍ക്കി​യോ​ള​ജി​ക്ക​ല്‍ വ​കു​പ്പി​നോ​ടും ഡി.​ആ​ര്‍.​ഡി.​ഒ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക്​ അ​വ​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കും. ഇൗ ​കേ​സു​ക​ൾ​ക്കു പു​റ​മെ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി ജോ​ബ് പീ​റ്റ​റി​ന്​ കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് 1.30 ല​ക്ഷം ത​ട്ടി​യ​തി​ന് പാ​ലാ​രി​വ​ട്ട​ത്തും ബാ​ങ്കി​ല്‍ വാ​യ്പ​യു​ണ്ടാ​യി​രു​ന്ന കാ​ര്‍ ന​ല്‍കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു ല​ക്ഷം ത​ട്ടി​യ പ​രാ​തി​യി​ല്‍ പി​റ​വ​ത്തും 25 കോ​ടി രൂ​പ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് 6.27 കോ​ടി ത​ട്ടി​യ​തി​ൽ പ​ന്ത​ള​ത്തും കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​യോ​ട് കേ​സ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്​ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലും കേ​സു​ണ്ട്.

ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത് പൊ​ലീ​സാ​ണ്. അ​യാ​ള്‍ ഇ​പ്പോ​ഴും അ​ക​ത്താ​ണ്. അ​യാ​ളു​ടെ ഒ​രു സ്വാ​ധീ​ന​വും വി​ല​പ്പോ​കി​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    
News Summary - Monson mavunkal will be taken into custody in the case of cheating the sculptor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.