കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മ െൻറ് ഡയറക്ടറേറ്റ് കേസെടുത്തു. പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്. പ്രാഥ മിക അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെൻറ് ഹൈകോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്ഫോഴ്സ്മെൻറിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഹൈകോടതി ആവശ്യപ്പെട്ടു.
ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടുപിന്നാലെ ചന്ദ്രിക പത്രത്തിെൻറ കൊച്ചിയിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചെന്നാണ് ആരോപണം.
ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റ്: വിജിലൻസിനോടും എൻഫോഴ്സ്മെൻറിനോടും ഹൈകോടതി നിലപാട് തേടി
െകാച്ചി: അഴിമതിപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രത്തിെൻറ അക്കൗണ്ട് ദുരുപയോഗം ചെയ്െതന്ന പരാതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിനെതിരായ നടപടികളുടെ പുരോഗതി അറിയിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ഹൈകോടതി നിർദേശം.
നടപടിയിലേക്ക് കടക്കുന്നതായി എൻഫോഴ്സ്മെൻറ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സുനിൽ തോമസ് ഇടക്കാല ഉത്തരവിലൂടെ ഈ നിർദേശം നൽകിയത്. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടും ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നൽകിയ ഉപഹരജിയാണ് കോടതി പരിഗണിച്ചത്.
പാലം അഴിമതിയിൽനിന്ന് ലഭിച്ച തുകയാണ് ചന്ദ്രികയുടെ അക്കൗണ്ട് വഴി നിക്ഷേപിച്ചതെന്നതിനാൽ പാലം കേസുമായി ബന്ധപ്പെടുത്തി ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരേത്ത നൽകിയ ഹരജിയിലാണ് ഉപഹരജി നൽകിയത്. ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ സർക്കാറിെൻറ നിലപാട് തേടിയ കോടതി, പാലം അഴിമതിക്കേസിെൻറ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൂടി വിശദീകരണത്തിൽ ഉൾപ്പെടുത്താനും നിർദേശിച്ചു. ഹരജി വീണ്ടും ഏപ്രിൽ ഏഴിന് പരിഗണിക്കാൻ മാറ്റി.
പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടും ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ഉന്നത രാഷ്ട്രീയ സ്വാധീനമാണ് ഇതിനു പിന്നിലെന്നുമാണ് ഉപഹരജിയിലെ ആരോപണം. നിർമാണ ചുമതലയുണ്ടായിരുന്ന ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ ഉൾപ്പെടെ നാലുപേരെ നേരേത്ത വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മുഖ്യസൂത്രധാരനായ ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റ് ൈവകുന്നത് അന്വേഷണം അട്ടിമറിക്കാനിടയാക്കും. മേൽപാലം അഴിമതിക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് ഡിവൈ.എസ്.പി അശോക് കുമാറിനെ ഇബ്രാഹീംകുഞ്ഞിെൻറ സ്വാധീനത്തിനു വഴങ്ങിയെന്ന് കണ്ടെത്തി മാർച്ച് 11ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വിജിലൻസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ അന്തിമ റിപ്പോർട്ട് നൽകിയാലേ തങ്ങൾക്ക് ജപ്തി നടപടിയിലേക്കും മറ്റും കടക്കാനാവൂവെന്നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടർക്ക് വേണ്ടി കേന്ദ്രസർക്കാറിെൻറ വിശദീകരണം. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ അന്തിമ റിപ്പോർട്ടിന് കാത്തുനിൽക്കാതെ നടപടികൾ സ്വീകരിക്കാനുമാകും.
ഇത് സംബന്ധിച്ച് വിശദീകരണം നൽകാമെന്നും എൻഫോഴ്സ്മെൻറ് അറിയിച്ചു. തുടർന്നാണ് വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.