ദമ്പതികൾക്ക് ഭ്രഷ്​ട്​: എം.എൽ.എ കുടുംബത്തെ സന്ദർശിച്ചു

മാനന്തവാടി:സമുദായം ഭ്രഷ്ട് കൽപിച്ചതിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന കുടുംബത്തെ ഒ.ആർ. കേളു എം.എൽ.എ സന്ദർശിച്ചു. വീട്ടിൽ എത്തിയ എം.എൽ.എ അരുൺ, ഭാര്യ സുകന്യ എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രശ്നം പരിഹരിക്കാൻ തന്നാൽ കഴിയാവുന്ന എല്ലാ സഹായവും നൽകുമെന്ന് എം.എൽ.എ ഉറപ്പുനൽകി. ഇതിെൻറ ഭാഗമായി യാദവ സമുദായ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയം ചർച്ച ചെയ്യാൻ മാനന്തവാടിയിലെ യാദവ സമുദായ സമിതി ബുധനാഴ്ച അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നിർണായകമായേക്കും. അതിനിടെ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് സുകന്യയിൽനിന്ന് മൊഴിയെടുത്തു.

കഴിഞ്ഞ ദിവസം വനിത സംരക്ഷണ ഉദ്യോഗസ്ഥയും മൊഴിയെടുത്തിരുന്നു. പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാൻ കുടുംബം ആലോചിക്കുന്നുണ്ട്. 2012ൽ ആണ് എരുമത്തെരുവ് സ്വദേശിയായ അരുൺ സുകന്യയെ കല്യാണം കഴിക്കുന്നത്. അന്നു മുതൽ ഇവരെ സുകന്യയുടെ വീട്ടിൽ കയറ്റുകയോ സമുദായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെഇവർ നൽകിയ പരാതി അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

Tags:    
News Summary - mla visit couples who facing chalenges from religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.