പിള്ളയുടെ ഇടപാടുകളേറെയും വ്യാജ കമ്പനികളുടെ പേരിൽ

കൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ള കേരളത്തിൽ നടത്തിയ ഇടപാടുകൾ ഭൂരിഭാഗവും വ്യാജ കമ്പനികളുടെ പേരിലായിരു​െന്നന്ന്​ ആദായനികുതി വകുപ്പ് കണ്ടെത്തൽ. പിള്ളയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയ്​ഡിനെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ​ പുറത്തുവന്നു​. 

കൊല്ലത്തെ സ്വകാര്യബാങ്കിൽ പിള്ളയ​ുടെ മകൻ അരുണി​​​െൻറ ​പേരിൽ നടന്ന 3.20 കോടിയുടെ ഇടപാടിന്​ നാഗാലാൻഡിലെ കൊഹിമയിലുള്ള കമ്പനികളാണ്​ പണം നൽകിയത്​. ഇതിൽ പലതും തട്ടിക്കൂട്ട്​ കമ്പനികളാണെന്നാണ്​ ആദായനികുതി വകുപ്പി​​​െൻറ നിഗമനം. ഭൂരിഭാഗം കമ്പനികളും തട്ടിക്കൂട്ടിയതോ വ്യാജമോ ആ​െണന്ന് തെളിഞ്ഞു​.

46 ലക്ഷത്തോളം നൽകിയതായി പറയുന്ന ബംഗളൂരു സ്വദേശി ശശിധരൻ നായരുടെ ഉടമസ്ഥതയിലുള്ള പോപുലർ ഫാസ്​റ്റ്​ ഫുഡ്​സ്​ എന്ന സ്ഥാപനം വളരെ ചെറിയതും വരുമാനം കുറഞ്ഞതുമായ ഒരു ബേക്കറിയാണ്​. ഇ​േദ്ദഹത്തിന്​ ഇക്കാലയളവിൽ ഇത്രയധികം തുക നൽകാനാവ​ശ്യമായ ആസ്​തിയില്ലായിരു​െന്നന്ന്​ ആദായനികുതിവകുപ്പ്​ കണ്ടെത്തി. 

ഗ്രൂപ്പി​​​െൻറ വിവിധ സ്ഥാപനങ്ങളിൽ ഡയറക്​ടറായ നാഗാലാൻഡ്​​ സ്വദേശിയായ രംഗ്​മയിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്​. നാഗാലാൻഡിൽ സ്വദേശികളായ ആദിവാസികൾക്ക്​ നികുതിയില്ലെന്ന സാധ്യത മുതലെടുക്കാനാണ്​ രംഗ്​മയെ നിയമിച്ചതെന്നാണ്​ നിഗമനം.

Tags:    
News Summary - mkr pillai sreevalsam group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.