മി​ഷേ​ലി​െൻറ മ​ര​ണ​ം: അ​സ്വാ​ഭാ​വി​ക​ത​ ഇല്ലെ​ന്ന്​ രാ​സ​പ​രി​ശോ​ധ​ന​ഫ​ലം

കൊച്ചി: കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേലി​െൻറ (18 ) മരണത്തിൽ അസ്വാഭാവികതയില്ലെന്ന് രാസപരിശോധന റിപ്പോർട്ട്. വിഷമോ മറ്റ് രാസവസ്തുക്കളോ ഉള്ളിൽചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല. വയറ്റിനുള്ളിലും ശ്വാസകോശത്തിലുമടക്കം കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ റിപ്പോർട്ട് കാക്കനാെട്ട റീജനൽ ലബോറട്ടറിയിൽനിന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.

മിഷേൽ ആത്മഹത്യ ചെയ്തതുതന്നെയാണെന്ന പൊലീസ് നിഗമനത്തിന് കൂടുതൽ ബലം നൽകുന്നതാണ് രാസപരിശോധന റിപ്പോർട്ട്. കൊലപാതകമെന്ന് തെളിയിക്കുന്ന ഒരുതെളിവും ഇതുവരെ ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ അയൽക്കാരനായ യുവാവ് ക്രോണിൻ അലക്സാണ്ടർ റിമാൻഡിലാണ്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും പോക്േസാ വകുപ്പും ചുമത്തിയിട്ടുണ്ട്. 

പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടിയെ ശല്യ ചെയ്തതിനാണ് ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമം(പോക്േസാ) ചുമത്തിയത്. മിഷേലിനെ ഇയാൾ രണ്ട് വർഷത്തോളമായി നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഈമാസം അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. കലൂർ പള്ളിയിലേക്ക് പോയ മിഷേലിനെ പിറ്റേന്ന് കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടിടത്തെ പാലത്തിന് സമീപം വെര മിഷേൽ ഒറ്റക്ക് നടന്നുേപാകുന്നതി​െൻറ ദൃശ്യങ്ങൾ ലോക്കൽ പൊലീസി​െൻറ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസിനുപിന്നാലെ ക്രൈംബ്രഞ്ചും മിേഷൽ സ്വയം കായലിൽ ചാടിയതാണെന്ന നിഗമനത്തിലാണ് എത്തിയത്.

അതിനിടെ, മിഷേലി​െൻറ പിതാവ് പുതിയ സംശയവുമായെത്തിയതിനെത്തുടർന്ന് ഇൗ വഴിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. മകളെ ബോട്ട് മാർഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്നാണ് പിതാവ് ഷാജി അന്വേഷണസംഘത്തിനു മുന്നിൽ സംശയമുന്നയിച്ചത്.

Tags:    
News Summary - mitchel shaji death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.