തിരുവനന്തപുരം: ഒാണാവധിക്ക് ശേഷമുള്ള തിരക്കിൽ കണ്ണുവെച്ച് വ്യാജ വിവരങ്ങൾ നൽക ി െഎ.ആർ.സി.ടി.സി അക്കൗണ്ട് തുറന്ന് അനധികൃത ട്രെയിൻ ടിക്കറ്റ് വിൽപന തകൃതി. ഒരാൾക് ക് പ്രതിമാസം പരമാവധി ആറ് ടിക്കറ്റെടുക്കാമെന്നിരിക്കെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൂടുതൽ ടിക്കറ്റ് സംഘടിപ്പിച്ച് കൂടിയ നിരക്കിൽ വിൽക്കുകയാണ്.
രഹസ്യവിവരത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സമീപകാലത്ത് ദക്ഷിണ റെയിൽവേയിൽ 33 ലക്ഷം രൂപയുടെ അനധികൃത ടിക്കറ്റാണ് പിടികൂടിയത്. 33 പേരെ ആർ.പി.എഫ് പിടികൂടുകയും ചെയ്തിരുന്നു. ഒരുഭാഗത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടി തുടരുേമ്പാഴും മറുഭാഗത്ത് അനധികൃത ടിക്കറ്റ് കച്ചവടം സജീവമാണ്. മൂന്നുവർഷം വരെ തടവോ 10,000 രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണിത്.
െഎ.ആർ.സി.ടി.സിയിൽ വ്യവസ്ഥകൾ പാലിച്ച് പണമടച്ച് ഏജൻസിയെടുക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് വിൽപനക്ക് അനുമതിയുള്ളത്. എന്നാൽ, വ്യാജ ഇ മെയിൽ വിലാസങ്ങൾ നൽകി കൂടുതൽ അക്കൗണ്ടുകളെടുത്താണ് കച്ചവടം. ആവശ്യക്കാരെ സമൂഹമാധ്യമങ്ങൾ വഴി സമീപിക്കാനും ശൃംഖലകളുണ്ട്. ശരാശരി 200-300 രൂപ വരെ അധികമായി വാങ്ങുന്നവരുണ്ട്. തൽക്കാൽ ടിക്കറ്റ് വരെ ഇത്തരത്തിൽ തരപ്പെടുത്തി നൽകുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം ആർ.പി.എഫ് നടത്തിയ പരിശോധനയിൽ ഇത്തരം തൽക്കാൽ ടിക്കറ്റുകൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.