എറണാകുളത്ത്​ ഉറവിടം അറിയാതെ ഒമ്പത്​ കേസുകൾ; സാമൂഹിക വ്യാപനമില്ല

കൊച്ചി: എറണാകുളത്ത്​ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ മന്ത്രി വി.എസ്​. സുനിൽകുമാർ. ജില്ലയിൽ ഇതുവരെ ഒമ്പത്​ കേസുകളുടെ മാത്രമാണ്​ ഉറവിടം അറിയാത്തത്​. രണ്ടാഴ്ചക്കുള്ളിൽ ഉറവിടം കണ്ടെത്താൻ കഴിയാതെ വന്നാൽ മ​ാത്രമേ ആശങ്കക്ക്​ വകയുള്ളൂ. നിലവിൽ രോഗബാധ ആശങ്കപ്പെടേണ്ട സാഹചര്യത്തിൽ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

രണ്ടു വാർഡുകൾ അടച്ച ജനറൽ ആശുപത്രിയിൽ പനി ഉൾപ്പെടെ രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്ക്​ മാറ്റും. കോവിഡ്​ പരിശോധന ഫലം നെഗറ്റീവായാൽ തിരികെ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റാനാണ്​ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പി.വി.എസ്​ ആശുപത്രിയിൽ രണ്ടുദിവസത്തിനകം ഒ.പി തുടങ്ങും. ഫോർട്ട്​ കൊച്ചി, കാളമുക്ക്​, പേഴക്കാപ്പിള്ളി മാർക്കറ്റുകൾ അടച്ചിടും. ആലുവ നഗരഭസഭയിലെ എട്ട്​, 21 വാർഡുകൾ ക​െണ്ടയ്​ൻമ​​െൻറ്​ സോണാക്കി. കണ്ടെയ്​ൻമ​​െൻറ്​ സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എട്ടുമണി മുതൽ ഒരു മണിവരെ പ്രവർത്തിക്കും. അതേസമയം സൂപ്പർമാർക്കറ്റുകൾ തുറക്കില്ല. ഒാൺലൈൻ ഡെലിവറി അനുവദിക്കും. നായരമ്പലം പഞ്ചായത്തിലെ രണ്ടാംവാർഡ്​ ക​ണ്ടെയ്​​ൻമ​​െൻറ്​ സോണുകളിൽനിന്ന്​ ഒഴിവാക്കും. 

സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിൽ ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചു. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്​തു. 

ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.

ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്​റ്റ്​ ബസുകളിലെയും ജീവനക്കാരെ പൊലീസി​​​െൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇവരിൽ രോഗ ലക്ഷണം ഉള്ളവരിൽ പരിശോധന നടത്തുമെന്നും അറിയിച്ചു.

Full View
Tags:    
News Summary - Minister VS Sunil kumar says no community spread in ernakulam -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.