ആവശ്യങ്ങളെല്ലാം അംഗീകരിച്ച് സർവകലാശാല; ദീപ സമരം അവസാനിപ്പിച്ചു

കോട്ടയം: എം.ജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ നടത്തിവന്ന സമരം ഒത്തുതീർപ്പായി. താൻ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർവകലാശാല അംഗീകരിച്ചെന്നും നാനോ സയൻസ് (ഐ.ഐ.യു.സി.എൻ.എൻ) മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ വകുപ്പിൽ നിന്ന് പുറത്താക്കിയതായും ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഫിസിക്സ് ഡിപ്പാർട്ട്മെന്‍റിലേക്കാണ് ഡോ. നന്ദകുമാറിനെ മാറ്റിയത്. ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എം.ജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. 

ഗവേഷണം തുടരാൻ ആവശ്യമായ എല്ലാ മെറ്റീരിയലുകളും കൃത്യസമയത്ത് ലഭ്യമാക്കും. ഡോ. ഇ.കെ. രാധാകൃഷ്ണന്‍റെ മാർഗനിർദേശത്തിന് കീഴിലാണ് ഗവേഷണം തുടരുക. മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. ദീപയുടെ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗവേഷണ കാലാവധി ഫീസ് കൂടാതെ തന്നെ ദീർഘിപ്പിച്ചു നൽകും. 

ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ദീപ. 11 ദിവസങ്ങൾ നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ദീപയുടെ ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചിരിക്കുന്നത്. 

നന്ദകുമാർ കളരിക്കലിനെ ഡയറക്​ടർ സ്ഥാനത്തുനിന്ന്​ മാറ്റുക, ദീപക്ക്​ അനുകൂലമായ കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമീഷ​െൻറ ഉത്തരവും നടപ്പാക്കുക, ലാബ് അനുവദിച്ചു നൽകുകയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്​റ്റൽ സൗകര്യം ലഭ്യമാക്കുക, തടഞ്ഞുവെച്ച ഫെലോഷിപ്​ തുക ലഭ്യമാക്കുക, എക്​സ്​റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക എന്നീ ആവശ്യങ്ങൾ​ ഉന്നയിച്ച്​ ഒക്​ടോബർ 29നാണ്​ ദീപ നിരാഹാരം ആരംഭിച്ചത്​. തുടർന്ന്​ നവംബർ ഒന്നിന്​ വി.സി വിളിച്ച യോഗം നന്ദകുമാർ കളരിക്കലിനെതിരായ ആവശ്യം ഒഴിച്ച്​ ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു.

എന്നാൽ, നന്ദകുമാർ കളരിക്കലിനെ വകുപ്പി​െൻറ ചുമതലയിൽനിന്ന്​ മാറ്റാത്തതിനാൽ ദീപ നിരാഹാരം തുടരുകയായിരുന്നു. ഇതിനിടെ ശനിയാഴ്​ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്താൻ എന്താണ് തടസ്സമെന്ന് സർവകലാശാല​യോട്​ ആരാഞ്ഞിരുന്നു. തുടർന്ന്​ വിദ്യാർഥിനി ഗവേഷണം നടത്തുന്ന നാനോ സയൻസ് വകുപ്പി​െൻറ മേധാവി ചുമതല വി.സി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - mg university student deepa p mohans demand agreed by university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.