എം.ജി സർവകലാശാല ഭരിക്കുന്നത് ഭരണാധികാര മാഫിയകൾ -കെ.എം. അഭിജിത്ത്

കോട്ടയം: എം.ജി സർവകലാശാല ഭരിക്കുന്നത് ഭരണ അധികാര മാഫിയകളാണെന്ന്​ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ കെ.എം. അഭിജിത്ത്. എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അന്വേഷണം നടത്തണം. അഴിമതിക്ക് പിന്തുണയും ഇവർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്ന സംഭവം മുമ്പും നടന്നിട്ടുണ്ട്. പി.എസ്.സി നിയമന തട്ടിപ്പ് അടക്കം കേസ് അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

സർവകലാശാലയിലെ അഴിമതികൾക്കും കൈക്കൂലിക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്​ വെള്ളിയാഴ്ച എം.ജി സർവകലാശാലയിലേക്ക്​ കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ്​ അറിയിച്ചു.

Tags:    
News Summary - MG University is ruled by the ruling mafia -K.M. Abhijith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.