ആലപ്പുഴ: ചികിത്സപ്പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ മാരാരിക്കുളം പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേെസടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നൽകിയ പരാതിയി ലാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മോഹനൻ വൈദ്യർ നേരത്തേ മാരാരിക്കുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മരുത്തോർവട്ടത്താണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിെൻറ ചികിത്സകേന്ദ്രം കായംകുളത്തായതിനാൽ അന്വേഷണം കായംകുളം പൊലീസിന് കൈമാറി. വെള്ളിയാഴ്ച ആലപ്പുഴയിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്.
തൃശൂർ സ്വദേശിയായ ബാലികയുടെ മരണത്തിന് പുറമെ മലപ്പുറം സ്വദേശിയായ ഹംസ എന്നയാൾക്ക് രോഗം മൂർച്ഛിക്കാനുള്ള കാരണം ചികിത്സപ്പിഴവാണെന്നും ആരോപണം ഉണ്ട്. മനഃപൂർവമല്ലാത്ത നരഹത്യക്കുപുറമെ അശ്രദ്ധയെത്തുടർന്ന് മനുഷ്യജീവന് അപായം ഉണ്ടായതിനും ചികിത്സനിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.