മാ​നേ​ജ്​​മെൻറ്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രാ​ജി​വെ​ച്ചു

തിരുവനന്തപുരം: എ.കെ. ശശീന്ദ്ര​െൻറ രാജിവിവാദങ്ങൾക്കിടെ മാനേജ്മ​െൻറ് നടപടിയിൽ പ്രതിഷേധിച്ച്മംഗളം ചാനലിൽനിന്ന് മാധ്യമപ്രവർത്തകയുടെ രാജി. രാജിക്കത്ത് അധികൃതർക്ക് കൈമാറിയശേഷം ഫേസ്ബുക്ക് പോസ്റ്റിലാണ് അൽനീമ അഷ്റഫ് രാജിക്കാര്യം വ്യക്തമാക്കിയത്. ഇഷ്ടപ്പെട്ട് െതരഞ്ഞെടുത്ത ജോലിയായിരുെന്നങ്കിലും മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജിെവച്ചതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദവാർത്ത ചാനൽ പുറത്തുവിട്ടപ്പോഴാണ് താനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ ബ്രേക്കിങ് ഉണ്ടാകുമെന്ന് സൂചന തന്നിരുെന്നങ്കിലും പക്ഷേ, ഇങ്ങനെ ഒരുവാർത്തയാണെന്ന് അറിയില്ലായിരുെന്നന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. 
പോസ്റ്റി​െൻറ സംക്ഷിപ്ത രൂപം: കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു ഇൻവസറ്റിഗേഷൻ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു. ടീമിന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.

വലിയ ചാനൽ ബ്രേക്കിംഗ്ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്.

Tags:    
News Summary - media worker resighn after the management decison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.