സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എല്ലാ മത വിഭാ​ഗക്കാർക്കും വായ്പകൾ നൽകുന്നുണ്ടെന്ന് എം.‍ഡി

തിരുവനന്തപുരം; സംസ്ഥാന വനിതാ വികസന കോർപ്പഷൻ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും, ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലായെന്ന തരത്തിലുള്ള നടക്കുന്ന തെറ്റായ പ്രചരണമാണെന്ന് വനിതാ വികസന കോർപ്പറേഷൻ മാനേജിം​ഗ് ഡയറക്ടർ അറിയിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാനത്തെ ചാനലൈസിങ് ഏജൻസിയാണ്. അവയുടെ വ്യക്തിഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും ലഘു വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപ്പറേഷൻ നടപ്പാക്കി വരുന്നു. അതിലേക്ക് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് കോർപ്പറേഷനുകളുടെ മാർഗനിർദേശമനുസരിച്ച്, പിന്നാക്ക, ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്ക് ആണ് വായ്പകളുടെ വിതരണം നടക്കുന്നത്.

എന്നാൽ പൊതു വിഭാഗത്തിന് ഇത്തരത്തിൽ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോർപ്പറേഷനുകൾ നിലവിലില്ല. സംസ്ഥാന സർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്കുള്ള വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതിന് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ടാണ് ഉപയോ​ഗിക്കുന്നത്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നീന്നും അഞ്ചു ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 സാമ്പത്തിക വർഷം മുതൽ ഇതുവരെ പൊതു (മുന്നോക്ക )വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 8453.99 ലക്ഷം (84.5 കോടി രൂപ) രൂപയുടെ സ്വയം തൊഴിൽ വായ്പയാണ് അനുവദിച്ചിട്ടുണ്ട്.

വസ്തുതകൾ ഇതായിരിക്കെ വനിതാ വികസന കോർപ്പറേഷനിൽ നിന്ന് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും, ജനറൽ വിഭാഗ ത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലായെന്നും വ്യാപകമായ ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയ മുഖേന നടക്കുകയാണ്.

ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എം.ഡി അറിയിച്ചു.

Tags:    
News Summary - M.D. said that the State Women's Development Corporation provides loans to all religious sects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.